<
  1. News

വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്ക് വാണിജ്യബാങ്കുകൾ തുടങ്ങാൻ അനുമതി

രാജ്യത്തെ ബാങ്കിങ് മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കി വാണിജ്യബാങ്കുകൾ തുടങ്ങാൻ വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് റിസർവ് ബാങ്ക് വർക്കിങ് ഗ്രൂപ്പിന്റെ ശുപാർശ. വാണിജ്യബാങ്കുകൾ തുടങ്ങാൻ ലൈസൻസിനു വേണ്ടി 2012 മുതൽ കോർപറേറ്റുകൾ ശ്രമിച്ചുവരുന്നതിനിടെയാണ് ശുപാർശ.

Arun T

രാജ്യത്തെ ബാങ്കിങ് മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കി വാണിജ്യബാങ്കുകൾ തുടങ്ങാൻ വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് റിസർവ് ബാങ്ക് വർക്കിങ് ഗ്രൂപ്പിന്റെ ശുപാർശ. വാണിജ്യബാങ്കുകൾ തുടങ്ങാൻ ലൈസൻസിനു വേണ്ടി 2012 മുതൽ കോർപറേറ്റുകൾ ശ്രമിച്ചുവരുന്നതിനിടെയാണ് ശുപാർശ.

കോർപറേറ്റുകൾക്ക് ബാങ്കിങ് ലൈസൻസ് ലഭിക്കാൻ 1946ലെ ബാങ്കിങ് റഗുലേഷൻ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്. പുതുതായി അപേക്ഷ ക്ഷണിച്ച് ലൈസൻസ് നൽകുകയോ നിലവിൽ ബാങ്കിങ് ഇതര ധനഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളെ ബാങ്കുകളാക്കി മാറ്റുകയോ ചെയ്യാമെന്ന്വർക്കിങ് ഗ്രൂപ്പ് നിർദേശിച്ചു. 50,000 കോടിയിൽപ്പരം രൂപ ആസ്തിയുള്ളതും 10 വർഷത്തിൽ കൂടുതലായി പ്രവർത്തിക്കുന്നതുമായ കോർപറേറ്റ് സ്ഥാപനങ്ങൾക്കാണ് ബാങ്ക് ലൈസൻസ് നൽകേണ്ടത്.

മൂന്ന് വർഷമായി പ്രവർത്തിക്കുന്ന പേമെന്റ് ബാങ്കുകളെ മോൾ ഫിനാൻസ് ബാങ്കുകളായി മാറ്റാം. ഒരേ കോർപറേറ്റ് സ്ഥാപനം നടത്തുന്ന ബാങ്കും ഇതര സ്ഥാപനങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാട് നിരീക്ഷിക്കാൻ സംവിധാനം വേണമെന്നും വർക്കിങ് ഗ്രൂപ്പ് നിർദേശിച്ചു.

കോർപറേറ്റുകൾക്ക് യഥഷം വായ്പ നൽകി രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം പെരുകിയ സാഹചര്യത്തിൽ പുതിയ സംവിധാനത്തിന്റെ ഫലപ്രാപ്തി സംബന്ധിച്ച് വിമർശനങ്ങളുയരുന്നുണ്ട്. രണ്ടര വർഷത്തിനുള്ളിൽ മൂന്ന് ബാങ്ക് അടക്കം അഞ്ച് ധനസ്ഥാപനമാണ്രാജ്യത്ത് തകർന്നത്. പൊതുപണം ഉപയോഗിച്ചാണ് ഇവയെ കരകയറ്റുന്നത്. 2007-2008 കാലത്തെ ആഗോളസാമ്പത്തിക മാന്ദ്യത്തിൽ വമ്പൻ ആസ്തിയുള്ള ബാങ്കുകൾ അടക്കം തകർന്നിരുന്നു. അക്കാലത്ത് ഇന്ത്യയെ രക്ഷിച്ചത് പൊതുമേഖലാ ബാങ്കുകളാണ്.

English Summary: coporate firms to start bank

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds