കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഇനിഷിയേറ്റീവിന്റെ ഭാഗമായി കോറമണ്ടല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചു. കോറമണ്ടലിന്റെ ഉത്തര ഡിവിഷന്‍ 2020 ജാനുവരി 25ന് പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പഞ്ചാബിലെ ഫസില്‍ക്കയില്‍ ഇതിന്റ ഭാഗമായി യോഗം സംഘടിപ്പിച്ചു. 9 വര്‍ഷം മുന്നെ ജില്ലയായി മാറിയ ഫസില്‍ക്കയില്‍ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തികാവസ്ഥയും തീരെ മോശമാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് പത്ത് സ്‌കൂളുകളില്‍ നിന്നും എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഒന്നും രണ്ടും സ്ഥനങ്ങള്‍ നേടിയ 40 പെണ്‍കുട്ടികളെ കണ്ടെത്തി കോറമണ്ടല്‍ സ്‌കോളര്‍ഷിപ്പ് നല്‍കിയത്.
കോറമണ്ടല്‍ സീനിയര്‍ ജനറല്‍ മാനേജര്‍ സതീഷ് തിവാരി,ആള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോക്ടര്‍ രേണു ധുജിയ, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ഓഫീസര്‍ സന്ദീപ് ദുതിയ, പ്രിന്‍സിപ്പാള്‍, കമ്പനിയിലെ ഉദ്യോഗസ്ഥര്‍, ഡീലേഴ്‌സ് തുടങ്ങിയവര്‍ സംബ്ബന്ധിച്ചു. വിശിഷ്ട വ്യക്തികള്‍ യോഗത്തില്‍ സംസാരിക്കുകയും കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.
രാജ്യത്തിന്റെയും കുടുംബത്തിന്റെയും സ്വന്തമായുമുള്ള നേട്ടങ്ങള്‍ക്കായി നിരന്തരം പരിശ്രമിക്കണമെന്നും വിജയിക്കണമെന്നും അവര്‍ കുട്ടികളോട് ആഹ്വാനം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ബുദ്ധിമതികളായ കുട്ടികളെ സഹായിക്കുന്ന കോറമണ്ടലിന്റെ ശ്രമത്തെ എല്ലാവരും അഭിനന്ദിച്ചു.
കുട്ടികള്‍ക്ക് 5000/ 3500 രൂപ വരുന്ന എച്ച്ഡിഎഫ്‌സി പ്രീപെയ്ഡ് കാര്‍ഡും സര്‍ട്ടിഫിക്കറ്റും മെഡലും സ്‌കൂള്‍ ബാഗും ലഞ്ച് ബോക്‌സും വിതരണം ചെയ്തു.
കോറമണ്ടലിന്റെ ഈ സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പദ്ധതിയെകുറിച്ച് വളരെ മികച്ച പ്രതികരണമാണ് കുട്ടികളില്‍ നിന്നും രക്ഷകര്‍ത്താക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും സമൂഹത്തിലെ വിവധ തുറകളിലുള്ളവരില്‍ നിന്നും ഡീലര്‍മാരില്‍ നിന്നും ലഭിച്ചത്. പ്രാദേശിക അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ പരിപാടിക്ക് നല്ല കവറേജ് നല്‍കുകയുണ്ടായി.
Share your comments