<
  1. News

കൊറോണ രക്ഷക് കൊറോണ കവച് പോളിസികൾ സമയപരിധി നീട്ടി

കൊവിഡ് പകർച്ചവ്യാധി ബാധിച്ചാൽ ചികിത്സാ സഹായം ലഭിക്കുന്ന രണ്ട് ഇൻഷുറൻസ് പോളിസികളാണ് കൊറോണ രക്ഷകും കൊറോണ കവചും. നിശ്ചിത തുക ചികിത്സയ്ക്കായി അനുവദിക്കുന്ന ബെനഫിറ്റ് പോളിസികളാണ് കൊറോണ രക്ഷക്. 50,000 മുതൽ പരമാവധി 2.5 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. കൊവിഡ്-19ന്റെ പൂര്‍ണ ചികിത്സയ്ക്ക് ആവശ്യമായ പരിരക്ഷ നല്‍കുന്ന ഇന്‍ഡെംനിറ്റി പോളിസികളാണ്

Meera Sandeep
Corona Kavach & Corona Rakshak, Covid Insurance policies
Corona Kavach & Corona Rakshak, Covid Insurance policies

കൊവിഡ് പകർച്ചവ്യാധി ബാധിച്ചാൽ ചികിത്സാ സഹായം ലഭിക്കുന്ന രണ്ട് ഇൻഷുറൻസ് പോളിസികളാണ് കൊറോണ രക്ഷകും കൊറോണ കവചും. 

നിശ്ചിത തുക ചികിത്സയ്ക്കായി അനുവദിക്കുന്ന ബെനഫിറ്റ് പോളിസികളാണ് കൊറോണ രക്ഷക്. 50,000 മുതൽ പരമാവധി 2.5 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. കൊവിഡ്-19ന്റെ പൂര്‍ണ ചികിത്സയ്ക്ക് ആവശ്യമായ പരിരക്ഷ നല്‍കുന്ന ഇന്‍ഡെംനിറ്റി പോളിസികളാണ്

കൊറോണ കവച്. പരമാവധി അഞ്ചു ലക്ഷം രൂപ വരെയുടെ പരിരക്ഷയാണ് ലഭിക്കുക.

കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് പോളിസികളിലും ചേരാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. രണ്ട് പോളിസികളും സെപ്റ്റംബർ 30 വരെ വിൽക്കാനും പുതുക്കാനുമാകും. നേരത്തേ മാർച്ച് 31 ആയിരുന്നു അവസാന സമയപരിധി. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ)യുടെ നിർദ്ദേശപ്രകാരം കൊറോണ കവച് പോളിസികൾ എല്ലാ ഇൻഷുറൻസ് കമ്പനികളും വിൽക്കണം. എന്നാൽ കൊറോണ രക്ഷക് പോളിസികളുടെ കാര്യത്തിൽ ഇത്തരം നിബന്ധനകളില്ല. അതിനാൽ ചില കമ്പനികൾ മാത്രമാണ് ഇപ്പോൾ കൊറോണ കവച് പോളിസികൾ വിൽക്കുന്നത്.

മൂന്നര, ആറര, ഒമ്പതര എന്നീ മാസകാലയളവിൽ കൊറോണ പോളിസികൾ എടുക്കാം. 18 മുതൽ 65 വയസ് വരെയാണ് പ്രായപരിധി. ഒറ്റത്തവണ പ്രീമിയം അടവാണ് പോളിസികളുടെ പ്രത്യേകത. പോളിസി വാങ്ങിക്കഴിഞ്ഞാൽ 15 ദിവസംകൊണ്ട് പ്രാബല്യത്തിൽ വരും. കൊവിഡ് ബാധിച്ച് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കഴിഞ്ഞാൽ മാത്രമേ കൊറോണ കവചിന്റെ പരിരക്ഷ ലഭിക്കുകയുള്ളൂ. കാഷ്‌ലെസ് ചികിത്സ സൗകര്യമാണ് പോളിസി വാഗ്ദാനം ചെയ്യുന്നത്. മുറി വാടക, ഐസിയു, ആംബുലൻസ് സേവനം, ഓപ്പറേഷൻ തിയറ്റർ, പിപിഇ കിറ്റ്, ഡോക്ടറുടെ ഫീസ്, ഗ്ലൗസ് എന്നിവ അടക്കമുള്ള ചെലവ് ഇതിൽ ഉൾപ്പെടും.

14 ദിവസം വീട്ടിൽ ചികിത്സയിൽ കഴിഞ്ഞാലുള്ള ചെലവും ഇൻഷുറൻസ് കമ്പനി നൽകും. 50000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് കവറുകളാണ് കവചിലുള്ളത്. പോളിസി ഉടമയ്ക്ക് കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ള അംഗങ്ങളുടെ പേര് ചേർത്ത് ഫ്ളോട്ടർ പോളിസികൾ എടുക്കാം. കൊവിഡ് സ്ഥിരീകരിച്ചാൽ ഇൻഷുർ ചെയ്ത തുക ഒറ്റ തവണയായി നൽകുന്ന വ്യക്തിഗത പോളിസിയാണ് കൊറോണ രക്ഷക്. 

പോളിസിയുടെ 100 ശതമാനം പരിരക്ഷയും ലഭിച്ച് കഴിഞ്ഞാൽ പിന്നെ പരിരക്ഷ ലഭിക്കില്ല എന്നത് പ്രത്യേകം ഓർക്കുക. 72 മണിക്കൂർ ആശുപത്രിയിൽ ചികിത്സയും തേടിയിരിക്കണം.

English Summary: Corona Kavach & Corona Rakshak, Covid Insurance policies offer extended

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds