കഞ്ഞിക്കുഴി :മൽസ്യ വിളവെടുപ്പിൽ വ്യത്യസ്തതയൊരുക്കി കഞ്ഞിക്കുഴിയിലെ യുവകർഷ കൻ സുജിത്ത്.
മൽസ്യകുളത്തിലെ പാകമായ മൽസ്യം പിടിക്കുന്നതിനായി ചൂണ്ടയിടൽ മൽസരം ഒരുക്കുക യായിരുന്നു. മൽസരം കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണനും കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാറും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
ആലപ്പുഴ ജില്ലയ്ക്ക് പുറത്തു നിന്നടക്കം നിരവധി ചൂണ്ടയിടൽ പ്രേമികളാണ് മൽസ്യം പിടി ക്കാൻ എത്തിയത്.
ആധുനിക സംവിധാനങ്ങളുള്ള ചൂണ്ടകളുമായി ചൂണ്ടയിയിടൽ ക്ലബ്ബ് അംഗങ്ങളും വാശിയോടെ പങ്കെടുത്തു. കാരിയും തിലോപ്പിയും ആണ് കുളത്തിൽ വളർത്തിയിരുന്നത്.
കുളത്തിനു ചുറ്റും നിരവധി കാണികളും ചൂണ്ടയിടൽകാരെ പ്രോൽസാഹിപ്പിക്കാൻ എത്തിയിരുന്നു. ഓരോരുത്തരും പിടിക്കുന്ന മൽസ്യം അവർക്കു തന്നെ ന്യായവിലയ്ക്ക് നൽകി
പ്രണയ ദിനം അവധി ദിവസമായ ഞായറാഴ്ചയായതു കൊണ്ടു തന്നെ നിരവധി പ്രണയ ജോഡികളും ഒരുമിച്ചിരുന്നു ചൂണ്ടയിട്ടു
പിടിക്കുന്ന മൽസ്യം അപ്പോൾ തന്നെ പാകം ചെയ്തു കൊടുക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു.
ഇത്തവണ കഞ്ഞിക്കുഴിയിൽ വ്യാപകമായ മൽസ്യ കൃഷിയാണ് ഉണ്ടായിരുന്നത്. പലർക്കും വിപണനം വിഷയമായപ്പോഴാണ് പഞ്ചായത്ത് ചൂണ്ടയിടൽ മൽസരം ഒരുക്കിയത്. പുന്നപ്ര സ്വദേശിയായ ക്രിസ്റ്റി ഒന്നാം സമ്മാനം നേടി
Share your comments