<
  1. News

COVID 19 സാമ്പത്തിക പ്രത്യാഘാതം: വിദഗ്ധ സമിതി പ്രവർത്തനം തുടങ്ങി

COVID 19 സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ(economic sector) എങ്ങനെ ബാധിച്ചുവെന്ന് വിശദമായി പഠിക്കുന്നതിന് സംസ്ഥാന സര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതി(expert committee) പ്രവര്ത്തനം ആരംഭിച്ചു. വിശദാംശങ്ങള് ശേഖരിക്കുന്നതിനായി വിദഗ്ധ സമിതിയുടെ മേല്നോട്ടത്തില് സാമ്പത്തികാഘാത സര്വ്വേ നടത്തും(economic impact survey).

Ajith Kumar V R

COVID 19 സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ(economic sector) എങ്ങനെ ബാധിച്ചുവെന്ന് വിശദമായി പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി(expert committee) പ്രവര്‍ത്തനം ആരംഭിച്ചു. വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ സാമ്പത്തികാഘാത സര്‍വ്വേ നടത്തും(economic impact survey). ഇതിനായി വിവിധ മേഖലകളിലെ സാമ്പത്തികാഘാതം സംബന്ധിച്ച് ചോദ്യാവലി(questionaire) പ്രസിദ്ധീകരിച്ചു. സംഘടനകള്‍(organizations), സ്ഥാപനങ്ങള്‍(institutes), ഉല്പാദന(industries), വ്യാപാര(trade), സേവന (service)മേഖലകളിലെ അസോസിയേഷനുകള്‍, വ്യക്തിഗത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് അഭിപ്രായം ശേഖരിക്കുന്നത് ലക്ഷ്യമിട്ടാണ് ചോദ്യാവലി പ്രസിദ്ധീകരിച്ചത്. സര്‍വേയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പൊതുകാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ. വ്യക്തികളുടെ സ്വകാര്യത ലംഘിക്കാതെയാകും ഡാറ്റയുടെ ഉപയോഗം. സാമ്പത്തികാഘാത സര്‍വേയുടെ വിശദാംശങ്ങളും ചോദ്യാവലിയും eis.kerala.gov.in ല്‍ ലഭിക്കും. Former Chief secretary Dr.K.M.Abraham, Additional Chief Secretary (finance) rajesh kumar singh,State planning board member R.Ramkumar എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍. Calicut University Economics department head Dr.D.Shaijan കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്. ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും സര്‍ക്കാരിന് സമര്‍പ്പിക്കും. Dr.N.Ramalingam & Dr.L Anitha kumar of Gulati Institute of Taxation എന്നിവര്‍ സമിതിയെ സഹായിക്കുന്ന വിദഗ്ധ റിസോഴ്സ് ഗ്രൂപ്പിലെ അംഗങ്ങളാണ്.

English Summary: COVID 19 Economic impact -study began

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds