കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖല പ്രതിസന്ധി നേരിടുകയാണ്.സംസ്ഥാനത്തെ ടൂറിസം മേഖലയിലെ 40,000 കോടിരൂപയിലധികം വരുന്ന വാർഷിക വരുമാനത്തിൻ്റെ പകുതിയോളം സംഭാവന ചെയ്യുന്നത് ആയുർവേദ, വെൽനസ് ടൂറിസം മേഖലകളാണ്. .COVID-19 പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. സാധാരണയായി ആവശ്യക്കാർ ഏറെയുള്ള കർക്കിടക മാസ ആയുർവേദ ചികിത്സാകൾക്കുള്ള അന്വേഷണങ്ങളിലും കുത്തനെ ഇടിവുണ്ട്.
നൂതന മാർഗ്ഗങ്ങളിലൂടെയും, മാർക്കറ്റിംഗ് വിദ്യകളിലൂടെയും 2021ൽ മാന്ദ്യം നേടാൻ കഴിയുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത് .കൊറോണ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലും ബാധിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് കരകയറാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുകയാണെന്ന് ടൂറിസം മേഖല. കൃത്യമായ ആസൂത്രണത്തോടെ, ആഭ്യന്തര ടൂറിസ്റ്റുകളെ കേരളത്തിലെത്തിക്കാനാണ് കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രമം “ആരോഗ്യ വിദഗ്ധർ വൈറൽ അണുബാധകളെ അതിജീവിക്കാൻ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നുണ്ടെങ്കിലും ഈ പ്രതിസന്ധി ആയുർവേദ, വെൽനസ് മേഖലകളെ മുമ്പൊരിക്കലുമില്ലാത്തവിധം ബാധിച്ചു, ” ആയുർവേദ പ്രമോഷൻ സൊസൈറ്റി പ്രസിഡന്റ് സജീവ് കുറുപ് പറയുന്നു.
2018ലെയും, 2019തിലെയും നിപയും, വെള്ളപ്പൊക്കവും രണ്ട് മേഖലകളും അതിജീവിച്ചു. ഇത്തവണ COVID-19 ആയുർവേദ, ടൂറിസം മേഖലകളെ ബാധിച്ചു. ഇറ്റലി, ജർമ്മനി, ഫ്രാൻസ്, മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഏപ്രിൽ അവസാനം വരെയുള്ള എല്ലാ ബുക്കിംഗുകളും റദ്ദാക്കിയിരിക്കുകയാണ്."വ്യത്യസ്തമായ ചികിത്സാ രീതികൾ നൽകി മൺസൂൺ കാലത്ത് വിനോദസഞ്ചാരികളുടെ വരവ് ഉണ്ടാകുമോ എന്ന് നോക്കണം. കേരള ടൂറിസവും ആയുഷ് മന്ത്രാലയവും ദുരിതബാധിതർക്കായി ഒരു പാക്കേജ് പ്രഖ്യാപിക്കണമെന്നും ,സജീവ് കുറുപ് പറഞ്ഞു .
ശ്രീലങ്കയിൽ നിന്ന് ഇതിനകം തന്നെ നമ്മുടെ ആയുർവേദ, വെൽനസ് മേഖലകൾക്ക് കനത്ത മത്സരം നേരിടുന്നുണ്ട്. ഫോറെക്സ്(FOREX ) കാഴ്ചപ്പാടിൽ ഈ മേഖലകൾ നിർണ്ണായകമാണ്, കാരണം അതിഥികൾ 14 മുതൽ 21 ദിവസം വരെ തുടർച്ചയായി തുടരും, ഓരോരുത്തരും 100 മുതൽ 400 ഡോളർ വരെ ചെലവഴിക്കുന്നു.ഈ രണ്ട് മേഖലകളിലും വളരെയധികം ജീവനക്കാർ ഉള്ളതിനാൽ ഇവർക്ക് എങ്ങനെ ശമ്പളം കൊടുക്കും എന്നത് ചോദ്യചിഹ്നമാണ്.
ടൂറിസം വകുപ്പ് നടത്തുന്ന റോഡ് ഷോകളിലും മറ്റ് വിപണന സംരംഭങ്ങളിലും ആയുർവേദവും ആരോഗ്യവും വഹിക്കുന്ന പ്രധാന പങ്ക് എടുത്ത് കാട്ടണമെന്ന് കേരള ടൂറിസം വൃത്തങ്ങൾ പറയുന്നു, “ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ടൂറിസം മേഖലയിലുള്ളവർക്ക് നൽകുന്ന വായ്പകൾക്ക് ഉള്ള മൊറട്ടോറിയം പ്രഖ്യാപിക്കണം, കാരണം ഇത് കേരളത്തിലെ ധാരാളം ആളുകൾക്ക് തൊഴിൽ നൽകുന്നു,” അവർ കൂട്ടിച്ചേർത്തു.
Share your comments