1. News

ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക്

ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക് കോവിഡ് 19 പ്രതിസന്ധിയെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ അധികാരികള്‍ക്ക് കഴിയാതെ വന്നാല്‍ വലിയ ഭക്ഷ്യ ക്ഷമമാകും ലോകം നേരിടാന്‍ പോകുന്നതെന്ന് ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനും ലോകാരോഗ്യ സംഘടനയും വേള്‍ഡ് ട്രേയ്ഡ് ഓര്‍ഗനൈസേഷനും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

Ajith Kumar V R
World Health organization emblem
World Health organization emblem
ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക്
കോവിഡ് 19 പ്രതിസന്ധിയെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ അധികാരികള്‍ക്ക് കഴിയാതെ വന്നാല്‍ വലിയ ഭക്ഷ്യ ക്ഷമമാകും ലോകം നേരിടാന്‍ പോകുന്നതെന്ന് ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനും ലോകാരോഗ്യ സംഘടനയും വേള്‍ഡ് ട്രേയ്ഡ് ഓര്‍ഗനൈസേഷനും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു
Dr.Tedros Adhanom Ghebreyesus, Director General,WHO
Dr.Tedros Adhanom Ghebreyesus, Director General,WHO
ഭക്ഷ്യവസ്തുക്കളുടെ നീക്കം ഉറപ്പാക്കണം
കൃത്യമായ കൃഷിയും കൊയ്ത്തും ഭക്ഷ്യ വസ്തുക്കളുടെ നീക്കവും മൂല്യവര്‍ദ്ധന ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണവും യഥാവിധി നടന്നില്ലെങ്കില്‍ ഭക്ഷ്യവസ്തുക്കള്‍ ഒരു വശത്ത് പാഴാവുകയും മറ്റൊരിടത്ത് വസ്തുക്കള്‍ എത്താതിരിക്കുകയും ചെയ്യുന്ന ദുരവസ്ഥയുണ്ടാകും
ബുദ്ധിപൂര്‍വ്വ ഇടപെടല്‍ അനിവാര്യം
ലോക്ഡൗണ്‍ അനിവാര്യമായ പ്രതിസന്ധിയാണെങ്കിലും ബുദ്ധിപൂര്‍വ്വകമായ ഇടപെടലുകല്‍ ആവശ്യമാണെന്ന് Food & Agriculture Organization (FAO) തലവന്‍ ക്യു ദോംഗ്യുവും (Qu Dongyu) World Health Organization (WHO) ഡയറക്ടര്‍ ജനറല്‍ ടെദ്രോസ് അധനോം ഗബ്രിയോസസും (Tedros Adhanom Ghebreyesus) World Trade Organization (WTO) ഡയറക്ടര്‍ റോബര്‍ട്ടോ ഓസിവിഡോയും (Roberto Azevedo) ഒപ്പുവച്ച പ്രസ്താവനയിലൂടെ ആശങ്കപ്പെടുന്നു
Qu Dongue,Head,FAO
Qu Dongue,Head,FAO
നയങ്ങള്‍ ലഘുവാക്കണം
ചരക്ക് നീക്കം സുഗമമാക്കാനും കയറ്റുമതി-ഇറക്കുമതി നയങ്ങള്‍ കര്‍ക്കശമാക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്, അവര്‍ അഭിപ്രായപ്പെടുന്നു.
WTO-Emblem
WTO-Emblem
ലോകം ഭീതിയില്‍
ബ്രിട്ടനില്‍ മരണം 2352 എന്നാണ് ഒൗദ്യോഗിക കണക്കെങ്കിലും ഇതിലും എത്രയോ ഏറെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയില്‍ അടുത്ത രണ്ടാഴ്ച നിര്‍ണ്ണായകവും വേദനാ ജനകവുമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ്(Donald Trump) പറയുന്നു
Roberto Azevedo, Director,WTO
Roberto Azevedo, Director,WTO
അമേരിക്കയ്ക്ക രണ്ടാഴ്ച നിര്‍ണ്ണായകം
വൈറ്റ് ഹൗസിലെ കോവിഡ് 19 റസ്‌പോണ്‍സ് കോ ഓര്‍ഡിനേറ്റര്‍ Deborah Birx പറയുന്നത് ഒരു ലക്ഷം മുതല്‍ 2,40,000 വരെ മരണം സംഭവിക്കാം എന്നാണ്. ചൈനയില്‍ പ്രത്യക്ഷ രോഗലക്ഷണങ്ങളില്ലാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് പുതിയ തലവേദനയെന്ന് South china Morning Post റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം 43,000 രോഗികളാണ് നിരീക്ഷണത്തിലുള്ളത്
English Summary: FAO,WHO,WTO warn the coming days ,world may face acute food shortage

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds