1. News

ഭക്ഷ്യവിളവുകളുടെ ഉത്പാദനം വര്ധിപ്പിപ്പാന് 1315.4 ഹെക്ടര് കൃഷിഭൂമിയുടെ ലഭ്യത ഉറപ്പുവരുത്തി ജില്ലാ ആസൂത്രണ സമിതി

കോവിഡ് 19മായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യവിളവുകളുടെ ഉത്പാദനം വര്ധിപ്പിക്കുന്നതിന് 1315.4 ഹെക്ടര് സ്ഥലത്തിന്റെ ലഭ്യത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്ണാദേവിയുടെ അധ്യക്ഷതയില് ചേര്ന്ന ജില്ലാ ആസൂത്രണ സമിതി ഉറപ്പുവരുത്തി.

Ajith Kumar V R

കോവിഡ് 19മായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യവിളവുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് 1315.4 ഹെക്ടര്‍ സ്ഥലത്തിന്റെ ലഭ്യത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി ഉറപ്പുവരുത്തി.  തരിശുഭൂമിയുടെ 689.2 ഹെക്ടര്‍ സ്ഥലത്ത് നെല്ല്, 140.5 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി, 174 ഹെക്ടര്‍ സ്ഥലത്ത് കിഴങ്ങുവര്‍ഗങ്ങള്‍, 39 ഹെക്ടര്‍ സ്ഥലത്ത് പയര്‍വര്‍ഗങ്ങള്‍, 1.8 ഹെക്ടര്‍ സ്ഥലത്ത് റാഗി, ജോബര്‍, ബജ്റ തുടങ്ങിയ ചെറുധാന്യങ്ങളും 270.9 ഹെക്ടര്‍ സ്ഥലത്ത് പഴവര്‍ഗങ്ങളും ജില്ലയില്‍ പുതിയതായി കൃഷിചെയ്യാമെന്നും സമിതി കണ്ടെത്തി. ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ രൂക്ഷമായ കാട്ടുമൃഗങ്ങളുടെ ശല്യം ഉള്ളതിനാല്‍ ഇവിടെ കൃഷി വ്യാപിക്കുന്നതിനു തടസമാണെന്നും യോഗം വിലയിരുത്തി.

ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഭൂപ്രകൃതിയും ജലലഭ്യതയും മറ്റു സാധ്യതകളും പരിഗണിച്ച് പ്രാദേശികമായി വിജയപ്പിക്കാന്‍ കഴിയുന്ന പ്രോജക്ടുകള്‍ തയാറാക്കി എല്ലാ ബ്ലോക്കുകളിലും ഡിപിസി അംഗങ്ങളുടെയും നേതൃത്വത്തില്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് യോഗം ചേരുന്നതിന് തീരുമാനമായി. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ മേയ് 8 ന് അവരുടെ ബ്ലോക്ക്തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കൃത്യമായ കൃഷി അനുബന്ധ പ്രോജക്ട് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഭക്ഷ്യവിളവുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന പ്രോജക്ടുകള്‍ കൂടുതലായി ഉള്‍പ്പെടുത്തി പദ്ധതി ഭേദഗതി ചെയ്തു ഡിപിസിയുടെ അംഗീകാരം വാങ്ങി നടപ്പാക്കണമെന്നും ആസൂത്രണ സമിതി അധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്നപൂര്‍ണാദേവി അറിയിച്ചു.

എഡിഎം അലക്‌സ് പി.തോമസ്, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ.എന്‍.രാജീവ്, അഡ്വ.ആര്‍.ബി രാജീവ് കുമാര്‍, സാം ഈപ്പന്‍, ലീലാമോഹന്‍, എലിസബത്ത് അബു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു, ജനകീയാസൂത്രണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.കെ വാസു,  അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി.ഉല്ലാസ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

English Summary: COVID 19:pathanamthitta plans expansion of agriculture in 1315.4 hectares

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds