 
    എങ്കിൽ നിങ്ങൾക്കായി കേന്ദ്ര സർക്കാർ നൽകുന്ന ഒരു വായ്‌പ്പാ പദ്ധതി ഉണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി നടപ്പാക്കുന്ന 'കവച്' എന്ന് പേരിട്ടിട്ടുള്ള ഈ വായ്‌പ്പാ പദ്ധതി കോവിഡ് ബാധിതരെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ്.
കവച് പദ്ധതി പ്രകാരം യാതൊരു ഈടുമില്ലാതെ തന്നെ 25,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ വായ്പ്പ ലഭിക്കും.
എട്ടര ശതമാനം പലിശക്ക് ലഭ്യമാകുന്ന ഈ വായ്പ്പ 60 മാസ തവണകളായാണ് തിരിച്ചടക്കേണ്ടത്. ആദ്യ മൂന്നു മാസങ്ങളിൽ മൊറൊട്ടോറിയം ബാധകമായതിനാൽ 57 മാസ തവണകളാണ് തിരിച്ചടവിന് ഉണ്ടാവുക.
കോവിഡ് ചികിത്സക്ക് കടം വാങ്ങേണ്ടി വന്ന പണം തിരികെ നൽകാനും വായ്‌പ്പാ തുക ഉപയോഗിക്കാം.
കവച് വായ്പ്പക്ക് യാതൊരു വിധ പ്രോസസിംഗ് ഫീസും ഈടാക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് ഏറ്റവും അടുത്തുള്ള SBI ശാഖയുമായി ബന്ധപ്പെടുക.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments