കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട തൃശൂർ ജില്ലയിലെ വിദ്യാര്‍ഥികളുടെ തുടര്‍ പഠനം ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന പദ്ധതിയില്‍ ഇതിനകം പഠന സഹായം ലഭിച്ചത് 50 വിദ്യാര്‍ഥികള്‍ക്ക്. ജില്ലയ്ക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് ജില്ലാ കലക്ടര്‍ ഇടപെട്ട് തുടര്‍ പഠനത്തിന് സഹായം ഒരുക്കിയത്.
കോവിഡിനെ തുടര്‍ന്ന് കുടുംബത്തിലെ വരുമാനദായകരമായ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അവരുടെ പഠനം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോവാന്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമൂഹത്തിലെ സഹായമനസ്കരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഈ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ മെയ് 20ന് ആദ്യ വിദ്യാര്‍ഥിക്ക് തുടര്‍പഠന സഹായം ഉറപ്പുവരുത്തി ആരംഭിച്ച പദ്ധതിയില്‍ ഒന്നര മാസം കൊണ്ടാണ് 50 വിദ്യാര്‍ഥികള്‍ക്ക് സഹായം ലഭ്യമാക്കാനായത്. പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരും അതേസമയം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള സാമ്പത്തിക സഹായമാണ് പദ്ധതിവഴി ലഭ്യമാക്കുന്നത്.
നിലവിലെ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ കോഴ്‌സ്, ഹോസ്റ്റല്‍ ഫീസുകള്‍ ഉള്‍പ്പെടെയുള്ള ചെലവുകളാണ് വിവിധ സ്‌പോണ്‍സര്‍മാര്‍ വഴി ജില്ലാ കലക്ടര്‍ വിദ്യാര്‍ഥികള്‍ക്ക് കണ്ടെത്തി നല്‍കിയത്. ജില്ലയിലെ ശക്തന്‍ തമ്പുരാന്‍ കോളേജ്, ചിന്മയ മിഷന്‍ കോളേജ്, തൃശൂര്‍ സിഎ ചാപ്റ്റര്‍, കുറ്റൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് കോളേജ് ഓഫ് നഴ്‌സിംഗ്, പാലക്കാട് ജില്ലയിലെ മലമ്പുഴ എസ്‌ഐഎംഇടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ജില്ലാ കലക്ടര്‍ നേരിട്ട് ബന്ധപ്പെട്ട് കോഴ്‌സ് ഫീസ് പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കി നല്‍കുകയും ചെയ്തു. നിലവില്‍ പഠിക്കുന്ന കോഴ്‌സുകള്‍ക്ക് ആവശ്യമായ ചെലവുകളാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. മികച്ച രീതിയില്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഉന്നത പഠനത്തിനുള്ള സഹായവും പദ്ധതി വഴി ലഭ്യമാക്കും.
എഞ്ചിനീയറിംഗ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ബിഎസ്സി നഴ്സിംഗ്, ബിഎസ് സി കെമിസ്ട്രി, ബിഎ ഇക്കണോമിക്സ്, ബിഎ ഇംഗ്ലീഷ്, ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്ക്, ലാബ് ടെക്നീഷ്യന്‍, ബികോം, ആയുര്‍വേദ തെറാപ്പി, ഹോട്ടല്‍ മാനേജ്മന്റ്, അനിമേഷന്‍ തുടങ്ങിയ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇതിനകം സഹായം ലഭിച്ചത്. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായ്), സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍, എരിഞ്ഞിപ്പുറത്ത് ഫാമിലി ട്രസ്റ്റ്, ഓള്‍ കേരള കെമിസ്റ്റ് അസോസിയേഷന്‍, തൃശൂര്‍ ജില്ലാ സക്കാത്ത് കമ്മിറ്റി, പ്രമുഖ വ്യവസായി അബ്ദുല്‍ ലത്തീഫ്, സന്നദ്ധ പ്രവര്‍ത്തകനും റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ കല്യാണകൃഷ്ണന്‍ തുടങ്ങിയവര്‍ സ്‌പോണ്‍സര്‍മാരായി രംഗത്തെത്തി.
കോവിഡ് ബാധിച്ച് മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെട്ട 609 കുട്ടികളാണ് ജില്ലയിലുള്ളത്. ഇവരില്‍ 50 പേര്‍ക്കാണ് ഇതിനകം സഹായധനം ലഭ്യമാക്കിയത്. സ്‌പോണ്‍സര്‍മാര്‍ ജില്ലാ കലക്ടറുടെ ചേംബറിലെത്തി വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം കൈമാറുകയാണ് രീതി. വിദ്യാര്‍ഥികളുടെ പഠന മികവും സാമ്പത്തിക സ്ഥിതിയും അന്വേഷിച്ച് മനസ്സിലാക്കിയ ശേഷമാണ് മുന്‍ഗണനാ ക്രമത്തില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: സർക്കാർ സബ്‌സിഡിയുള്ള തക്കാളി കിലോയ്ക്ക് വില 80 രൂപയാക്കി
Share your comments