കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്നതിനിടെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ കോവിഡ് ഇൻഷുറൻസ് പോളിസികളുടെ വിൽപ്പന കാലാവധി നീട്ടി. പോളിസികളുടെ വിൽപനയുടെയും പുതുക്കലിന്റെയും കാലാവധി സെപ്റ്റംബർ 30 വരെ നീട്ടാനാണ് അനുമതി നൽകിയത്.
ഈ മാസം 31ന് അവസാനിക്കേണ്ട കാലാവധിയാണ് നീട്ടിയത്. കഴിഞ്ഞ ജൂണിലാണ് കോവിഡ് ഇൻഷുറൻസ് പോളിസികൾ പുറത്തിറക്കാൻ കമ്പനികൾക്ക് അനുമതി ലഭിച്ചത്. കഴിഞ്ഞ ജൂലൈയിൽ കൊറോണ കവച്, കൊറോണ രക്ഷക് പോളിസികൾ കമ്പനികൾ വിപണിയിലെത്തിച്ചു.
18- 65 വയസുള്ളവർക്കാണ് പോളിസി എടുക്കാനാകുക. ജനുവരി വരെയുള്ള കണക്കുപ്രകാരം 1,000 കോടി രൂപ മതിക്കുന്ന 1.28 കോടി സ്റ്റാൻഡേർഡ് ഇൻഷ്വറൻസ് പോളിസികൾ വിറ്റഴിഞ്ഞിട്ടുണ്ട്.
മൂന്നര, ആറർ, ഒമ്പതരമാസക്കാലാവധികളാണ് പോളിസികൾക്കുള്ളത്. ആശുപത്രി മുറിവാടക, നഴ്സിംഗ്, ഐസിയു, ഡോക്ടർ ഫീ, കൺസൾട്ടന്റ് ഫീസ്, പിപിഇ കിറ്റ്, ഗ്ലൗസ് ചെലവുകളും, വീട്ടിൽ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലൻസ് ചെലവും ഉൾപ്പെടുത്താവുന്ന തരത്തിലാണ് പോളിസികൾ ഇറക്കിയിരിക്കുന്നത്.
പോളിസികളുടെ വിൽപനയുടെയും പുതുക്കലിന്റെയും കാലാവധി സെപ്റ്റംബർ 30 വരെ നീട്ടാനാണ് അനുമതി നൽകിയത്.
Share your comments