കന്നുകാലി സംരക്ഷണം അധികബാധ്യതകൾ സൃഷ്ടിച്ചതോടെ പശു നികുതി ഏർപ്പെടുത്താനൊരുങ്ങി മധ്യപ്രദേശിലെ ബിജെപി സർക്കാർ.
പശുക്കളെ സംരക്ഷിക്കുന്നതിനായി ഗോശാലകൾ നിർമ്മിക്കാനാണ് ജനങ്ങളിൽ നിന്ന് പശു നികുതി ഈടാക്കുക.
കഴിഞ്ഞദിവസം നടന്ന ആദ്യ പശു കാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം. ഇതിനായി രജിസ്ട്രേഷൻ, വാഹനങ്ങൾ, മദ്യം എന്നിവയ്ക്ക് പ്രത്യേകം സെസ് ഏർപ്പെടുത്താനാണ് നീക്കം. നേരത്തെ കമൽനാഥ് സർക്കാർ ഗോശാലകൾക്കായി പണം കണ്ടെത്താൻ ആഡംബര കാറുകളുടെ നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, ടോൾപിരിവ് എന്നിവ വർധിപ്പിച്ചിരുന്നു.
പശു നികുതി ഏർപ്പെടുത്തുന്നതോടെ ഇത്തരത്തിൽ നികുതി ഏർപ്പെടുത്തുന്ന അഞ്ചാമത്തെ സംസ്ഥാനമാകും മധ്യപ്രദേശ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ,ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ പശു നികുതി ഏർപ്പെടുത്തിയിരുന്നു. നിലവിൽ വൻ കടത്തിലാണ് സംസ്ഥാനം. 11500 കോടി രൂപയാണ് കോവിഡ് മഹാമാരിക്കിടെ മധ്യപ്രദേശ് സർക്കാരിന് കടമെടുക്കേണ്ടിവന്നത്. ഇപ്പോൾ മധ്യപ്രദേശിൽ 627 ഗോശാലകളിലായി 1.66 ലക്ഷം പശുക്കളെ സംരക്ഷിക്കുന്നുണ്ടെന്നാണ് സർക്കാർ കണ്ക്കുകൾ പറയുന്നത്. എന്നാൽ 8.5 ലക്ഷംതെരുവു പശുക്കൾ ഉണ്ടെന്നും സർക്കാർ കണക്കുകൾ പറയുന്നു.
Share your comments