<
  1. News

ക്രെഡിറ്റ്‌ കാർഡ്, സ്വർണ്ണം പണയം എന്നിവയ്ക്കുള്ള റിസർവ് ബാങ്ക് നിർദേശങ്ങൾ

ക്രെഡിറ്റ്‌ കാർഡ് ഉപഭോക്താക്കളുടെ താല്പര്യ സംരക്ഷണാർത്ഥം  ആവശ്യമായ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ബാങ്കുകൾ/NBFC എന്നിവർക്കു വേണ്ടി റിസർവ് ബാങ്ക് ഇറക്കിയിട്ടുള്ള FAIR PRACTICE CODE നിലവിലുണ്ട് .

Arun T
ക്രെഡിറ്റ്‌ കാർഡ്
ക്രെഡിറ്റ്‌ കാർഡ്

ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് (Attention credit card users)

ക്രെഡിറ്റ്‌ കാർഡ് ഉപഭോക്താക്കളുടെ താല്പര്യ സംരക്ഷണാർത്ഥം  ആവശ്യമായ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ബാങ്കുകൾ/NBFC എന്നിവർക്കു വേണ്ടി റിസർവ് ബാങ്ക് ഇറക്കിയിട്ടുള്ള FAIR PRACTICE CODE നിലവിലുണ്ട് .

അവയിൽ പ്രധാനപ്പെട്ടവ.

1.  ക്രെഡിറ്റ്‌ കാർഡ് (credit card)  നൽകുമ്പോൾ വിശദമായ Terms and Conditions  ഉപഭോക്താവിനെ അറിയിക്കേണ്ടതാണ്.

2. ബാങ്കുകൾ പേയ്മെന്റിനു രണ്ടാഴ്ച മുൻപെങ്കിലും അക്കൗണ്ട്സ് സ്റ്റേറ്റ്മെന്റ് അയച്ചുകൊടുക്കേണ്ടതാണ്. പരാതി ഉണ്ടെങ്കിൽ 60 ദിവസത്തിനുള്ളിൽ പരിഹരിക്കേണ്ടതാണ്.

3.  കാർഡ് ഹോൾഡറുടെ അറിവിലും സമ്മതത്തിലും ഇല്ലാത്ത പലിശനിരക്ക് വസൂൽ ചെയ്യുവാനുള്ള അധികാരം ബാങ്കിനില്ല.

4. കാർഡ് ഹോൾഡർ, കാർഡ് ബാങ്കിന് തിരിച്ചു കൊടുക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റു ചാർജുകൾ ഇല്ലാതെ തന്നെ ബാങ്ക് കാർഡ് തിരിച്ചെടുക്കേണ്ടതാണ്.

5. ക്രെഡിറ്റ്‌ കാർഡ് ഓപ്പറേഷന് വേണ്ടി ബാങ്ക് നിയമിക്കുന്ന Direct Selling Agent നെ കുറിച്ചുള്ള വിവരങ്ങൾ ബാങ്കിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതും, ഉപഭോക്താവ് ചോദിച്ചാൽ കൊടുക്കേണ്ടതും ആകുന്നു.

6. ഉപഭോക്താവ് ആവശ്യപ്പെടാതെ ബാങ്ക്/NBFC ക്രെഡിറ്റ്‌ പരിധി ഉയർത്തുവാൻ പാടുള്ളതല്ല.

7. തിരിച്ചടവിൽ വീഴ്ച വരുത്തിയ ഉപഭോക്താവിനെ കുറിച്ചുള്ള വിവരങ്ങൾ CIBIL പോലുള്ള ക്രെഡിറ്റ്‌ റേറ്റിംഗ് കമ്പനിയെ അറിയിക്കുന്നതിനു മുൻപ് ഉപഭോക്താവിനെ അറിയിക്കേണ്ടതാണ്.

സ്വർണ്ണം പണയം വച്ചിരിക്കുന്ന NBFC (Non Banking Finance Company) സ്വർണ്ണ പണ്ടങ്ങൾ ലേലം ചെയ്യുകയാണെങ്കിൽ  താഴെ പറയുന്ന റിസേർവ് ബാങ്ക് നിർദേശങ്ങൾ പിൻതുടരേണ്ടതാണ്:

(Reserve bank guidelines to be followed when auctioning Gold)

1. സ്വർണ്ണപ്പണയ (Gold Loan) ലേലത്തെക്കുറിച്ച് രണ്ടു പത്രങ്ങളിൽ പരസ്യം കൊടുക്കേണ്ടതാണ്.

2. കഴിഞ്ഞ 30 ദിവസത്തിനുള്ളിലെ 22 കാരറ്റ് സ്വർണത്തിന്റെ ശരാശരി വിലയുടെ 85% റിസർവ് പ്രൈസ് ആയി എടുക്കേണ്ടതാണ്.

3. സ്വർണ്ണ പണയ ലേലം നടത്തേണ്ടത്  പണയസ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്ത്  തന്നെ ആയിരിക്കണം.

4. സ്വർണ്ണപ്പണയ ലേലം നടക്കുന്നതിന് 21 ദിവസം മുമ്പ് ഉപഭോക്താവിനെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്.

5. ലേലത്തിനു മുമ്പ്  കുടിശ്ശിക തീർത്ത് സ്വർണ്ണം തിരിച്ചെടുക്കുവാനുള്ള അവകാശം ഉപഭോക്താവിനുണ്ട്.

6. ലേലത്തിനു ശേഷം കുടിശിക കഴിഞ്ഞ് ബാക്കിയുള്ള പണം  തിരിച്ചു നൽകേണ്ടതാണ്. ലേല തുകയെ കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താവിന് കൈമാറേണ്ടതാണ്.

മേൽ പറഞ്ഞ കാര്യങ്ങളിൽ അപാകത ഉണ്ടായാൽ സ്ഥാപനത്തിനെതിരെ അതാത് ജില്ലകളിലുള്ള ഉപഭോക്ത കമ്മീഷനെ സമീപിക്കാവുന്നതാണ്.

Courtesy - Consumer group Mundur

English Summary: credit card and gold loan - reserve bank notification

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds