<
  1. News

CRI പമ്പ്സ് ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു: MSEDCL, മുംബൈ, മഹാരാഷ്ട്രയിൽ നിന്ന്25,000 സോളാർ പമ്പിംഗ്സിസ്റ്റങ്ങൾക്കായി₹ 754 കോടിയുടെഓർഡർ ലഭിച്ചു

CRI പമ്പ്സ്, സുസ്ഥിരത, ഊർജ്ജപുനരുപയോഗപരിഹാരങ്ങൾഎന്നിവയോടുള്ളപ്രതിബദ്ധതയിൽ ഒരു സുപ്രധാന നാഴികക്കല്ല് അഭിമാനപുരസ്സരംപ്രഖ്യാപിക്കുന്നു.മഗെൽ ത്യാലസൗർ കൃഷിപമ്പ് (MTSKP) പദ്ധതിയുടെ ഭാഗമായി 754 കോടി രൂപ മൂല്യമുള്ള25,000 സോളാർ പമ്പിംഗ്സിസ്റ്റങ്ങൾ വിതരണം ചെയ്യുന്നതിനായി മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് (MSEDCL), മുംബൈ,മഹാരാഷ്ട്ര, കമ്പനിയെ ഔദ്യോഗികമായി നിയമിച്ചു.

KJ Staff
ചെയർമാൻ, CRI പമ്പ്സ്
ചെയർമാൻ, CRI പമ്പ്സ്

CRI പമ്പ്സ്, സുസ്ഥിരത,ഊർജ്ജപുനരുപയോഗപരിഹാരങ്ങൾഎന്നിവയോടുള്ളപ്രതിബദ്ധതയിൽ ഒരു സുപ്രധാന നാഴികക്കല്ല് അഭിമാനപുരസ്സരംപ്രഖ്യാപിക്കുന്നു.മഗെൽ ത്യാലസൗർ കൃഷിപമ്പ് (MTSKP) പദ്ധതിയുടെ ഭാഗമായി 754 കോടി രൂപ മൂല്യമുള്ള25,000 സോളാർ പമ്പിംഗ്സിസ്റ്റങ്ങൾ വിതരണം ചെയ്യുന്നതിനായി മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് (MSEDCL), മുംബൈ,മഹാരാഷ്ട്ര, കമ്പനിയെ ഔദ്യോഗികമായി നിയമിച്ചു.

ഈ എംപാനല്‍മെന്‍റിലൂടെ, ഊർജപുനരുപയോഗപരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുംമഹാരാഷ്ട്രയുടെകാർഷിക ഭൂപ്രകൃതിയെ ശക്തിപ്പെടുത്തുന്നതിലും ഹരിതവുംകൂടുതൽസുസ്ഥിരവുമായ ഭാവിയിലേക്ക് സംഭാവന ചെയ്യുന്നതിനും CRI പമ്പ്സ് ഒരു പ്രധാന പങ്ക് വഹിക്കാൻഒരുങ്ങുകയാണ്.

“ഈ സോളാർ പമ്പിംഗ് സിസ്റ്റങ്ങൾ വിതരണം ചെയ്യുന്നതിനായി MSEDCL ഞങ്ങളെതിരഞ്ഞെടുത്തതിൽഅതിയായ അഭിമാനമുണ്ട്. വിശ്വസനീയവും ഊർജ-കാര്യക്ഷമവുംസുസ്ഥിരവുമായപമ്പിംഗ്പരിഹാരങ്ങൾ വികസിപ്പിക്കുന്നതിലെ നവീകരണത്തിലുംമികവിലുമുള്ള CRI-യുടെ അചഞ്ചലമായ പ്രതിബദ്ധതയെ ഈ ഗണ്യമായ ഓർഡർ ചൂണ്ടിക്കാട്ടുന്നു. ഞങ്ങളുടെ ശക്തമായ നിർവ്വഹണകഴിവുകൾ, ആഴത്തിലുള്ള വ്യവസായ വൈദഗ്ദ്ധ്യം, മേഖലയിലുടനീളമുള്ള വിപുലമായ ശൃംഖല എന്നിവ ഉപയോഗപ്പെടുത്തി, CRI പമ്പ്സ് ഈ സിസ്റ്റങ്ങളുടെ തടസ്സമില്ലാത്ത ഡെലിവറിയുംഇൻസ്റ്റലേഷനും ഉറപ്പാക്കുന്നു. പുനരുപയോഗഊർജത്തിലേക്കുള്ള ആഗോള പരിവർത്തനം ശക്തി പ്രാപിക്കുന്ന ഈ വേളയിൽ, പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുകയും വരും തലമുറകൾക്ക്സുസ്ഥിരമായ ഭാവി ഉറപ്പാക്കുകയും ചെയ്യുന്ന സോളാർ പമ്പിംഗ്സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ CRI പമ്പ്സ്ആഴത്തിൽ സമർപ്പിതമാണ്” ഈ സുപ്രധാന നാഴികക്കല്ലിനെക്കുറിച്ച്സംസാരിക്കവേ, CRI ഗ്രൂപ്പ് ചെയർമാൻ ജി.സൗന്ദരരാജൻ അഭിപ്രായപ്പെട്ടു.

170,000-ത്തിൽപ്പരംസോളാർ പമ്പിംഗ്സിസ്റ്റങ്ങളുടെയുംIoT- എനാബ്ൾഡ്സ്മാർട്ട്പമ്പുകളുടെയും വിജയകരമായ ഇൻസ്റ്റലേഷനിലൂടെ, CRI പമ്പ്സ്സുസ്ഥിരനവീകരണത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നത് തുടരുന്നു. നൂതന പമ്പിംഗ്സാങ്കേതികവിദ്യകളിലൂടെ, ഊർജ്ജസംരക്ഷണത്തിലും പരിസ്ഥിതി സുസ്ഥിരതയിലും ഉള്ള അഗാധമായ സംഭാവനകൾ ഉയർത്തിക്കാട്ടിക്കൊണ്ട്, ഏകദേശം 5,200 ദശലക്ഷം യൂണിറ്റ് kWh ഊർജ്ജ ലാഭവും 4.13 ദശലക്ഷം ടൺ കാർബൺ എമിഷൻപരിമിതപ്പെടുത്തലുംഉൾപ്പെടെയുള്ള സുപ്രധാന നേട്ടങ്ങൾ CRI പമ്പ്സ്കൈവരിച്ചു.

കമ്പനിയെ സംബന്ധിച്ച്

വിശാലമായ ആഗോള സാന്നിധ്യമുള്ള ലോകത്തിലെ അതിവേഗം വളരുന്ന ഫ്ലൂയിഡ്മാനേജ്‌മെന്‍റ്സൊല്യൂഷൻ ദാതാക്കളിൽ CRI ഉയർന്നപദവിയിലാണ.പമ്പുകൾ, മോട്ടോറുകൾ, IoTഡ്രിവൺപമ്പുകൾ &കൺട്രോളറുകൾ, സോളാർ പമ്പിംഗ്സിസ്റ്റങ്ങൾ, പൈപ്പുകൾ, വയറുകൾ &കേബിളുകൾ എന്നിവCRI വാഗ്ദാനം ചെയ്യുന്നു. 9,000 ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ ഉള്ള CRI100%സ്റ്റെയിൻലെസ്സ്റ്റീൽ പമ്പുകൾ നിർമ്മിക്കുന്നലോകത്തിലെ ചുരുക്കം ചില നിർമ്മാതാക്കളിൽ ഒന്നായിവേറിട്ടുനിൽക്കുന്നു.

ലോകമെമ്പാടുമുള്ള 1,500സർവീസ്സെന്‍ററുകളുടെ പിന്തുണയോടെ 120 രാജ്യങ്ങളിലായി 30,000 ഔട്ട്‌ലെറ്റുകളുടെ ശൃംഖലയിലൂടെ CRI ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

ആറ് പതിറ്റാണ്ടിന്‍റെനിർമ്മാണ പരിചയമുള്ള CRI, പമ്പിംഗ് വ്യവസായത്തിൽ വിശ്വസനീയമായ ബ്രാൻഡ് എന്ന നിലയിൽ പ്രശസ്തി നേടിയിട്ടുണ്ട്. "ഫ്ലൂഡിൻ അഡ്വാൻസ്ഡ് ടെക്നോളജി സെന്‍റർ" എന്നറിയപ്പെടുന്ന കമ്പനിയുടെ അത്യാധുനിക ആഗോള R&D ഡിവിഷൻ, ഇന്ത്യാഗവൺമെന്‍റിന്‍റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റെഅംഗീകാരംനേടിയിട്ടുണ്ട്.

തങ്ങളുടെനിർമ്മാണ വൈദഗ്ദ്ധ്യത്തിനപ്പുറം, ഇന്ത്യാഗവൺമെന്‍റിന്‍റെഅഭിമാനകരമായ എഞ്ചിനീയറിംഗ് എക്‌സ്‌പോർട്ട്പ്രൊമോഷൻ കൗൺസിൽ (EEPC) അവാർഡ്20 തവണയും നാഷണൽ എനർജികൺസർവേഷൻ (NEC) അവാർഡ്8 തവണയും CRI നേടിയിട്ടുണ്ട്.

ജലവുംമലിനജലവും, സോളാർ, സംസ്‌കരണ വ്യവസായങ്ങൾ, സീവേജ് ‌&എഫ്ലുവന്‍റ് സംസ്‌കരണ പ്ലാന്‍റുകൾ, HVAC, അഗ്നിശമനം, മെറ്റൽ &മൈനിംഗ്, ഫുഡ്&ബീവറേജസ്, അഗ്രിക്കൾച്ചർ&റെസിഡൻഷ്യൽ എന്നിങ്ങനെ വിവിധ മേഖലകളിലേക്കുള്ളപമ്പുകൾCRIപ്രദാനംചെയ്യുന്നു.

English Summary: CRI Pumps Achieves Important Milestone: Receives ₹754 Crore Order for 25,000 Solar Pumping Systems from MSEDCL, Mumbai, Maharashtra

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds