 
    സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ തോട്ടം മേഖലയ്ക്ക് 3,070.85 കോടി രൂപയുടെ നഷ്ട്ടം. താൽക്കാലിക നഷ്ടവും, വിള നഷ്ടവും, ദീർഘകാല നഷ്ടവും, കാർഷികോപകരണങ്ങൾ, കെട്ടിടങ്ങൾ എന്നിവയെല്ലാം ചേർത്താണിത്.ഏലം, റബ്ബർ, തേയില, കാപ്പി എന്നീ നാല് പ്രധാന വിളകളിലാണ് കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്നത്.റബ്ബറിനാണ്.ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്, 1,604.31 കോടി രൂപയാണ് റബ്ബറിൻ്റെ മാത്രം നഷ്ടം. ഏലത്തിന് 1,080.32 കോടി രൂപയും തേയില, കാപ്പി എന്നിവയ്ക്ക് യഥാക്രമം 209.62 കോടി രൂപ, 176.6 കോടി രൂപ എന്നിങ്ങനെയുമാണ് നഷ്ടം.ഇടുക്കി ജില്ലയിലാണ് പരമാവധി നഷ്ടം. കുരുമുളകിനും മറ്റു വിളകൾക്കും വൻ നഷ്ടമുണ്ടായെങ്കിലും പഠനത്തിൽ ഈ 4 വിളകളെ മാത്രമാണു പരിഗണിച്ചിട്ടുള്ളത്.
 
    നിക്ഷേപ സാധ്യതയുള്ള മേഖലയാണെങ്കിലും തോട്ടം മേഖലയിൽ നിക്ഷേപങ്ങൾ കുറവാണ്. ഇവിടെ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരേണ്ടതായുണ്ട്.നാശനഷ്ടവും വിലിയിടിവും മൂലം തോട്ടം മേഖലയിൽ ആരും പുനർനിക്ഷേപം നടത്താത്ത സ്ഥിതിയാണ്. റബർ, തേയില തോട്ടങ്ങൾ റീപ്ളാന്റ് ചെയ്യുന്നില്ല. തോട്ടങ്ങളിൽ റീപ്ളാന്റിങ് നടക്കാത്തതിനാൽ ഉൽപാദനക്ഷമത കുറയുകയാണ്. 2012ൽ തോട്ടം മേഖലയുടെ വരുമാനം 12000 കോടിയായിരുന്നു. ഇത് 7000 കോടിയായി കുറഞ്ഞു. .റബർ തോട്ടങ്ങളുടെ 20% വരെ ഇപ്പോൾ വെട്ടാത്ത അവസ്ഥയാണ്. വിലിയിടിവാണു കാരണം. 2016–17ൽ റബർ വില ആർഎസ്എസ് 4ന് ശരാശരി കിലോഗ്രാമിന് 135.4 രൂപയായിരുന്നെങ്കിൽ 2017–18ൽ 129.8 രൂപയായി.ഉൽപാദനച്ചെലവാകട്ടെ കേരളത്തിൽ കിലോഗ്രാമിന് 172 രൂപ മുതൽ 175 രൂപ വരെയാണ്.
തോട്ടങ്ങളിൽ പത്ത് ഏക്കർ വരെ ടൂറിസത്തിനായി ഉപയോഗിക്കാമെന്ന നിയമത്തിൽ ഇതുവരെ നടപടികളുണ്ടായിട്ടില്ല.കേരളത്തിൽ ഉത്പാദനച്ചെലവ് കൂടുതലാണ്. ഉത്പാദനം കൂട്ടിയാൽ മാത്രമേ അതിനെ മറികടക്കാനാകൂ. തോട്ടം വിളകൾക്ക് താങ്ങുവില കൊണ്ടുവരാൻ കേന്ദ്ര സർക്കാരിൻ്റെ സഹായവും ആവശ്യമാണ്.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments