അന്താരാഷ്ട്ര ബ്രാന്‍ഡായ കോര്‍ട്ടിവ അഗ്രിസയന്‍സിന്റെ ദര്‍സ്ബാന്‍(Dursban)ന്യൂറെല്ല-ഡി,പ്രിഡേറ്റര്‍ ബ്രാന്‍ഡുകളുടെ ഇന്ത്യന്‍ അവകാശങ്ങള്‍ ഇന്ത്യയിലെ പ്രധാന ക്രോപ് പ്രൊട്ടക്ഷന്‍ ഗവേഷണ-വികസന കമ്പനിയായ ക്രിസ്റ്റല്‍ ക്രോപ് പ്രൊട്ടക്ഷന്‍ കമ്പനി ലിമിറ്റഡ് സ്വന്തമാക്കി.
' കമ്പനിയുടെ മൂല്യവര്‍ദ്ധനവും എല്ലാ സ്‌റ്റോക്ക്‌ഹോള്‍ഡേഴിസിന്റെയും പുരോഗതിയുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത്തരം ഏറ്റെടുക്കലുകള്‍ കമ്പനിയുടെ മാര്‍ക്കറ്റിലെ നില ഉയര്‍ത്തുമെന്നും ഉത്പ്പന്നങ്ങളുടെ വൈവിധ്യത്തിന് സഹായിക്കുമെന്നും വിപണയിലെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും ഞങ്ങള്‍ കരതുന്നു', ക്രിസ്റ്റലിന്റെ മാനേജിംഗ് ഡയറക്ടര്‍ അങ്കുര്‍ അഗര്‍വാള്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് അഞ്ചാമത് ഏറ്റെടുക്കല്‍ നടപടിയാണ്. സൈടെക് ഇന്ത്യയുടെ നാഗപ്പൂര്‍ പ്ലാന്റായിരുന്നു ആദ്യത്തേത്. തുടര്‍ന്ന് സിന്‍ജന്റാ(Syngenta) ഇന്ത്യയുടെ ചോളം,പോള്‍ മില്ലറ്റ്, കാലിതീറ്റ ചോളം എന്നിവയുടെ വിത്ത് ബിസിനസ് ഏറ്റെടുത്തു. മൂന്നാമത്തെ ഏറ്റെടുക്കല്‍ എഫ്എംസി ഇന്ത്യ ലിമിറ്റഡിന്റെ ഫുറഡാന്‍,സ്‌പ്ലെന്‍ഡര്‍,അഫിനിറ്റി ഫോഴ്‌സ്, മെറ്റ്‌സില്‍ എന്നിവയായിരുന്നു. തുടര്‍ന്ന് സിന്‍ജന്റാ(Syngenta) യുടെ ടില്‍റ്റ്, പ്രൊക്ലെയിം,ബ്ലൂ കോപ്പര്‍ എന്നിവയും അക്വയര്‍ ചെയ്തു.
ഇതിനുപുറമെ ജര്‍മ്മന്‍ കമ്പനിയായ ബാസ്ഫ് സെ (BASF SE) യുമായി 2016ലുണ്ടാക്കിയ ഉടമ്പടി പ്രകാരം ബാവിസ്റ്റിന്റെ ഇന്ത്യന്‍ വില്‍പ്പന ക്രിസ്റ്റല്‍ ഏറ്റെടുത്തു. 2011 ല്‍ ഹൈദരാബാദിലെ രോഹിണി സീഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, രോഹിണി ബയോസീഡ്‌സ് ആന്റ് അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഏറ്റെടുത്തതോടെയാണ് വിത്ത് മാര്‍ക്കറ്റില്‍ കമ്പനി സജീവമായത്.
ക്രിസ്റ്റല്‍ ക്രോപ് പ്രൊട്ടക്ഷന്‍ ഇന്ത്യയിലെ കോര്‍ട്ടിവ അഗ്രിസയന്‍സ് ക്ലോര്‍പൈറിഫോസ് ബ്രാന്‍ഡുകള്‍ സ്വന്തമാക്കി
അന്താരാഷ്ട്ര ബ്രാന്‍ഡായ കോര്‍ട്ടിവ അഗ്രിസയന്‍സിന്റെ ദര്‍സ്ബാന്‍(Dursban)ന്യൂറെല്ല-ഡി,പ്രിഡേറ്റര്‍ ബ്രാന്‍ഡുകളുടെ ഇന്ത്യന്‍ അവകാശങ്ങള്‍ ഇന്ത്യയിലെ പ്രധാന ക്രോപ് പ്രൊട്ടക്ഷന്‍ ഗവേഷണ-വികസന കമ്പനിയായ ക്രിസ്റ്റല്‍ ക്രോപ് പ്രൊട്ടക്ഷന്‍ കമ്പനി ലിമിറ്റഡ് സ്വന്തമാക്കി.
Share your comments