<
  1. News

കാബേജ്, ബ്രോക്കോളി കൃഷി; വർഷം 63 ലക്ഷം രൂപ സമ്പാദിക്കാം

പച്ചക്കറി പറിക്കുന്ന ജോലിയിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അതിശയകരമായ ഉയർന്ന ശമ്പളം തന്നെ വാഗ്ദാനം ചെയ്യാൻ യുകെ ആസ്ഥാനമായുള്ള ഒരു കമ്പനി മുന്നോട്ട് വന്നിരിക്കുകയാണ്.

Saranya Sasidharan
Cultivation of cabbage and broccoli; Earn Rs 63 lakh a year  More
Cultivation of cabbage and broccoli; Earn Rs 63 lakh a year More

പച്ചക്കറി പറിക്കുന്ന ജോലിയിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അതിശയകരമായ ഉയർന്ന ശമ്പളം തന്നെ വാഗ്ദാനം ചെയ്യാൻ യുകെ ആസ്ഥാനമായുള്ള ഒരു കമ്പനി മുന്നോട്ട് വന്നിരിക്കുകയാണ്. ഈ അവിശ്വസനീയമായ വാഗ്ദാനം നടത്തിയത് യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ യൂറോപ്പിന്റെ പ്രധാന ഭൂപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ സൂപ്പർമാർക്കറ്റുകളിലേക്ക് പുതിയ പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്ന ഒരു കമ്പനിയാണ്. സൂപ്പർ മാർക്കറ്റുകളിലേക്ക് വേണ്ട പച്ചക്കറികളും പഴങ്ങളും വിളവെടുക്കാൻ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പ്രതിവർഷം ഏകദേശം 62,000 പൗണ്ട് നൽകുമെന്നാണ് പ്രഖ്യാപിച്ചത്.

ഇന്ത്യൻ കറൻസിയിൽ 62 പൗണ്ട് (ഏകദേശം 63 ലക്ഷം രൂപ) ആണ്. ടിഎച്ച്സി ക്ലെമന്റ്സ് & സൺ ലിമിറ്റഡ് ആണ് ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി പഴം -പച്ചക്കറി എടുക്കുന്നവർക്ക് പ്രതിവർഷം 63 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചത്. ഉയർന്ന ശമ്പളമുള്ള ഈ ജോലികൾക്കുള്ള പരസ്യങ്ങൾ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

ഈ ജോലിയ്ക്ക് കമ്പനി ഓൺലൈനിൽ പരസ്യം നൽകിയിട്ടുണ്ട്. തിരഞ്ഞെടുത്ത അപേക്ഷകർക്ക് താഴെ പറയുന്ന നിരക്കുകളിൽ പണം നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്നവർക്ക് ഒരു ദിവസം 240 പൗണ്ട് ഇന്ത്യൻ കറൻസി = 24,000 രൂപ 30 ​​പൗണ്ട് ഇന്ത്യൻ കറൻസി=3000 രൂപ എന്ന നിരക്കിൽ ഒരു മണിക്കൂർ 1200 പൗണ്ട് ലഭിക്കും അതായത് കമ്പനിയുടെ പരസ്യം അനുസരിച്ച്‌ ഏകദേശം 63 ലക്ഷം രൂപ.

ടി എച്ച് ക്ലമന്റ്‌സിന്റെയും മകന്റെയും പ്രസ്താവനയിൽ, "കോവിഡ് -19 പകർച്ചവ്യാധി കാരണം പ്രതിസന്ധിയും ഒപ്പം കഠിനമായ തൊഴിൽ ക്ഷാമവും നേരിടുന്നു. കുടിയേറ്റ തൊഴിലാളികൾക്ക് നിരവധി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, അതിനാൽ സ്ഥിതി വളരെ ബുദ്ധിമുട്ടാണ്."

ഈ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളിയുടെ ശമ്പളം പീസ് വർക്ക് അക്കൗണ്ടിനെ ആശ്രയിച്ചാണെന്നും കമ്പനി പ്രസിദ്ധീകരിച്ച പരസ്യങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഒരു വ്യക്തി പ്രതിദിനം എത്ര പച്ചക്കറികൾ എടുക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ശമ്പളം.

ബന്ധപ്പെട്ട വാർത്തകൾ

പഴങ്ങളും പച്ചക്കറികളും സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങൾ?

വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന മികച്ച പച്ചക്കറികളും പഴങ്ങളും

 

English Summary: Cultivation of cabbage and broccoli; Earn Rs 63 lakh a year More

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds