കേരളത്തിൽ മഴക്ക് അനുകൂലമായ കാലാവസ്ഥയാണുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഓഗസ്റ്റ് 19 വരെ
പച്ച അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇടത്തരം/ ചാറ്റൽ മഴയ്ക്ക് സാധ്യത കൂടുതലാണ്. ഒഡീഷ തീരത്ത് രൂപംകൊള്ളുന്ന ന്യൂനമർദ്ദം നാളെ പിറവിയെടുക്കും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ പറയുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fisherman caution)
പ്രത്യേക ജാഗ്രത നിർദേശം
16-08-2021: തെക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
16-08-2021 മുതൽ 19-08-2021 വരെ: മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആന്ധ്രാ തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments