1. News

പെയ്തൊഴിയാതെ പേമാരി

കേരളത്തിൽ മഴക്ക് അനുകൂലമായ കാലാവസ്ഥയാണുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഓഗസ്റ്റ് 19 വരെ പച്ച അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇടത്തരം/ ചാറ്റൽ മഴയ്ക്ക് സാധ്യത കൂടുതലാണ്. ഒഡീഷ തീരത്ത് രൂപംകൊള്ളുന്ന ന്യൂനമർദ്ദം നാളെ പിറവിയെടുക്കും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ പറയുന്നു.

Priyanka Menon
ഴക്ക് അനുകൂലമായ കാലാവസ്ഥ
ഴക്ക് അനുകൂലമായ കാലാവസ്ഥ

കേരളത്തിൽ മഴക്ക് അനുകൂലമായ കാലാവസ്ഥയാണുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഓഗസ്റ്റ് 19 വരെ
പച്ച അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇടത്തരം/ ചാറ്റൽ മഴയ്ക്ക് സാധ്യത കൂടുതലാണ്. ഒഡീഷ തീരത്ത് രൂപംകൊള്ളുന്ന ന്യൂനമർദ്ദം നാളെ പിറവിയെടുക്കും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ പറയുന്നു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fisherman caution)

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം

 16-08-2021: തെക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

16-08-2021 മുതൽ 19-08-2021 വരെ: മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആന്ധ്രാ തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

16-08-2021 മുതൽ 18-08-2021 വരെ: തെക്ക്-പടിഞ്ഞാറൻ, മധ്യ- പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
English Summary: daily weather update (2)

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds