ക്ഷീരവികസന വകുപ്പിന്റെയും ഉഴവൂര്‍ ബ്ലോക്കിലെ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ക്ഷീരസംഗമം ആഗസ്റ്റ് മൂന്ന് വ്യാഴാഴ്ച രാവിലെ 10-ന് കുമ്മണ്ണൂര്‍ മംഗളാരം ചര്‍ച്ച് പാരീഷ് ഹാളില്‍ ക്ഷീരവികസന- വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. ക്ഷീര സംഘങ്ങളുടെ ഓട്ടോമേഷന്‍ പ്രോഗാം കെ.എം.മാണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ക്ഷീരവര്‍ദ്ധിനി പദ്ധതിയുടെ രണ്ടാം ഘട്ടം ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ് മികച്ച ക്ഷീരകര്‍ഷകനെ ആദരിക്കും. ഇ ആര്‍ സി എം പിയു ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ ഏറ്റവും ഗുണനിലവാരമുളള പാല്‍ സംഭരിച്ച സംഘത്തിനുളള അവാര്‍ഡ് വിതരണം ചെയ്യും. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി എബ്രാഹം ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകയെ ആദരിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബെറ്റി റോയി പട്ടികജാതി പട്ടിക ഗോത്ര കര്‍ഷകനെ ആദരിക്കും. ജില്ല പഞ്ചായത്തംഗം അനിതാ രാജു ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച സംഘത്തിനുളള അവാര്‍ഡ് വിതരണം ചെയ്യും.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി. കെ അനികുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് റ്റി. കീപ്പുറം, സ്റ്റാന്‍ഡംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്മാരായ ലിസി ബേബി മുളയിങ്കല്‍, സി.എം.ജോര്‍ജ്ജ്, ആന്‍സി ജോസ്, മൃഗസംരക്ഷണ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. ജെ. ഹരിഹരന്‍, കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോണ്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്മാരായ റെനി ജയന്‍, റീന മാളിയേക്കല്‍, ഷിജി ജോമോന്‍ എന്നിവര്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ക്ഷീരസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം റ്റി. ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കുമ്മണ്ണൂര്‍ ക്ഷീര സംഘം പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് കളപ്പുരയ്ക്കല്‍ സ്വാഗതവും ഉഴവൂര്‍ ക്ഷീരവികസന ഓഫീസര്‍ ലതീഷ് കുമാര്‍ പി.വി നന്ദിയും പറയും.
രാവിലെ എട്ടു മുതല്‍ കന്നുകാലി പ്രദര്‍ശനം, ഗവ്യജാലകം, ക്ഷീരവികസന സെമിനാര്‍, പൊതുസമ്മേളനം, ഡയറി എക്‌സിബിഷന്‍ എന്നീ പരിപാടികള്‍ സംഘടിപ്പിക്കും. പൊതുസമ്മേളനത്തിനു ശേഷം രാവിലെ 11 മുതല്‍ നടക്കുന്ന ക്ഷീരവികസന സെമിനാറിന് അസി ഡയറക്ടര്‍ പി.ഇ. ഷീല, ബാങ്ക് ഓഫ് ബറോഡ ഡിജിഎം പി. ഗായത്രി, പി ആന്റ് ഐ അസി. മാനേജര്‍ ഡോ. ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കും.
CN രമ്യ, കോട്ടയം
ഉഴവൂരിൽ ക്ഷീരസംഗമം വ്യാഴാഴ്ച
ക്ഷീരവികസന വകുപ്പിന്റെയും ഉഴവൂര്‍ ബ്ലോക്കിലെ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ക്ഷീരസംഗമം ആഗസ്റ്റ് മൂന്ന് വ്യാഴാഴ്ച രാവിലെ 10-ന് കുമ്മണ്ണൂര്‍ മംഗളാരം ചര്‍ച്ച് പാരീഷ് ഹാളില്‍ ക്ഷീരവികസന- വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. ക്ഷീര സംഘങ്ങളുടെ ഓട്ടോമേഷന്‍ പ്രോഗാം കെ.എം.മാണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Share your comments