പോത്തൻകോട്: "കൊറോണയ്ക്കെതിരേയുള്ള പ്രതിരോധപ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിച്ച് ലോകത്തിന് തന്നെ മാതൃകയായ കേരളാ മോഡൽ നടപ്പിലാക്കിയ ബഹുമാനപ്പെട്ട നമ്മുടെ മുഖ്യമന്ത്രിക്ക് ഞാൻ എന്റെ നൃത്തശില്പം സമർപ്പിക്കുന്നു" ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനി നന്ദാ ഗോപന്റെ വാക്കുകളാണിത് കൊറോണയ്ക്കെതിരേയുള്ള ബോധവൽക്കരണവുമായി
നന്ദാഗോപൻ തയ്യാറാക്കിയ നൃത്തശില്പത്തിന്റെ സമർപ്പണവാക്യവും ഇങ്ങനെയാണ്
അധ്യാപിക ബിന്ദു നന്ദന രചിച്ച 'കൊറോണാ കാലത്തെ ജീവിത ചിത്രങ്ങൾ' എന്ന കവിതയ്ക്കാണ് നൃത്താവിഷ്ക്കാരമൊരുക്കിയിരിക്കുന്നത്
സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ദേവിക .ജി ആണ് ആലാപനം നിർവഹിച്ചിരിക്കുന്നത്
കൊറോണ മൂലം ഈ ലോകത്തുണ്ടായ മാറ്റങ്ങളെയാണ് നൃത്തശില്പത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്
പൂക്കാരനും പാൽ ക്കാരിപ്പെണ്ണും എന്ന് വേണ്ട സർവരും കൊറോണ എന്ന മഹാമാരിയിൽപ്പെട്ടു വട്ടം കറങ്ങു കയാണ് ആരോഗ്യപാലകർ ജീവന്റെ കാവലാളാകുന്ന സ്നേഹചിത്രങ്ങളാണ് എങ്ങും കാണുന്നത്
ഈ ലോക ജീവിതം തന്നെ നിശ്ചലമായിരിക്കുന്ന കൊറോണയെ വീട്ടിലിരുന്ന് കൂട്ടിലടക്കാൻ ഓരോരുത്തരും ശ്രമിച്ചു കൊണ്ടിരിക്കുന്നു
ഒത്തു ചേർന്നുള്ള പ്രവർത്തങ്ങളിലൂടെ ഇന്നത്തെ കാലദോഷങ്ങളെല്ലാം മാറി പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും ഉണരുമെന്ന ശുഭാപ്തിവിശ്വാസ ത്തോടെയാണ് നൃത്തശില്പം അവസാനിക്കുന്നത്.
Share your comments