 
    ഹോര്‍ട്ടികോര്‍പ്പ് സംസ്ഥാനത്തെ തേനീച്ചകൃഷിയുടെ സമഗ്രവിവരശേഖരണം നടത്തും. തേനീച്ച കര്‍ഷകരുടെ വിവരങ്ങള്‍, വാര്‍ഷിക തേന്‍ ഉത്പാദനം തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ഇതിന് ആവശ്യമായ ഫാറങ്ങള്‍ കൃഷിഭവനുകള്‍, ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണ വിതരണകേന്ദ്രങ്ങള്‍, അംഗീകൃത ബീ ബ്രീഡിംഗ് യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ഫോറം ഏപ്രില്‍ ഒന്നിന് മുമ്പ് റീജണല്‍ മാനേജര്‍, ഹോര്‍ട്ടികോര്‍പ്പ് തേനീച്ച വളര്‍ത്തല്‍ കേന്ദ്രം, കല്ലിമേല്‍ പി.ഒ, മാവേലിക്കര 690509 എന്ന വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍: 0479 2356695.
ഇ-മെയില്‍ [email protected]
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments