നീലേശ്വരം: പ്രതിസന്ധികളെ അതിജീവിച്ചു കൃഷിയിറക്കിയ നേന്ത്ര വാഴ കർഷകരെ കോവിഡു കാലത്തു ഇടനിലക്കാർ ചൂഷണം ചെയ്യുന്നു.
സീസണായ ജൂലായിൽ കർഷകർക്ക് ലഭിക്കുന്നത് 26 മുതൽ 28 രൂപ വരെ മാത്രം. കഴിഞ്ഞ ജൂലായിൽ 40 -50 വരെ വില കിട്ടിയ ഇടത്താണിത്. എന്നാൽ ഇവ കടകളിൽ വില്പനയ്ക്ക് എത്തുമ്പോഴാകട്ടെ വില 42 മുതൽ 50 രൂപ വരെയാണ്. 20 രൂപയോളം വ്യത്യാസം ഉണ്ട്.
ഏപ്രിൽ പകുതി മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് നേന്ത്രവാഴ വിളവെടുപ്പ് സമയം. ഓണക്കാലത്തു കരവാഴകളും വിളവെടുക്കുന്നതോടെയാണ് സീസൺ അവസാനിക്കുന്നത്. ഈ കാലത്തു ലഭിക്കുന്ന പണമാണ് ഒരു വർഷത്തേക്കുള്ള കർഷകരുടെ സമ്പാദ്യം. ഇതിൽ നിന്ന് മിച്ചം പിടിച്ചു വേണം അടുത്ത വർഷത്തെ വിളവിറക്കാനും. കോവിഡിന്റെ മറവിലാണ് ഇടനിലക്കാർ കൊള്ള ലാഭം കൊയ്യുന്നത്.
കോഴിക്കോട് വടകര തുടങ്ങിയ ദൂരെ സ്ഥലങ്ങളിൽ നിന്ന് നേരത്തെ പതിവായി വാഴക്കുലവാങ്ങാൻ എത്തുന്നവർ കോവിഡു കാരണം വരുന്നില്ലെന്നും ലോക്ഡൗണും കർഷകർക്ക് തിരിച്ചടിയായെന്നും മടിക്കൈയിലെ നേന്ത്രവാഴക്കർഷകർ പറയുന്നു. വിതരണക്കാർ 46 -48 രൂപ നിരക്കിലാണ് കിലോയ്ക്ക് നൽകുന്നതെന്ന് നീലേശ്വരത്തെ കച്ചവടക്കാരും പറയുന്നു. ലോക്ക് ഡൗണിനെ തുടർന്ന് പൊതു പരിപാടികൾ നടക്കാത്തതും നാൽകവലകളിൽ കച്ചവടമില്ലാത്തതും ഹോട്ടലുകൾ സജീവമാകാത്തതും നേന്ത്രപ്പഴക്കച്ചവടത്തെ ബാധിച്ചിട്ടുണ്ട്.The banana growers of Madikai say that the people who come to the banana plant from the distant places like Vadakara and Kozhikode are not coming here due to the Kovidu. Madikai banana growers say the lock down has also hit farmers. Following the lock down, banana trade has been affected due to the lack of public events, trade in small places and inaccessibility of hotels.
Share your comments