<
  1. News

ഡിസംബർ മാസത്തെ പി.എം.ജി.കെ.എ.വൈ വിഹിതം 10-ാം തീയതി വരെ വാങ്ങാം: മന്ത്രി ജി.ആർ.അനിൽ

രാജ്യത്തെ റേഷൻ വിതരണത്തിൽ 2023 ജനുവരി ഒന്നു മുതൽ നയപരമായ മാറ്റം കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. 2023 ജനുവരി ഒന്നു മുതൽ അന്ത്യോദയ-അന്നയോജന കാർഡുകൾക്ക് പുറമെ പി.എച്ച്.എച്ച്. കാർഡുടമകൾക്കു കൂടി റേഷൻ വിഹിതം തികച്ചും സൗജന്യമാക്കിയിരുന്നു.

Meera Sandeep

പ്രസ്തുത തീരുമാന പ്രകാരം 2022 ഡിസംബർ 31-ലെ നീക്കിയിരിപ്പ് 2023 ജനുവരി 1 മുതൽ ആരംഭിക്കുന്ന സൗജന്യ റേഷൻ വിഹിതത്തിലേക്ക് കേന്ദ്ര സർക്കാർ മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലും പ്രസ്തുത തീരുമാനം നടപ്പിലാക്കേണ്ടതുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്രത്തിന്റെ സൗജന്യ അരി പദ്ധതി; 90 ലക്ഷം റേഷൻ കാർഡ് ഉടമകളിലേക്കും വ്യാപിപ്പിക്കും: തെലങ്കാന സർക്കാർ

ഈ സാഹചര്യത്തിൽ, ഡിസംബർ മാസത്തെ വിതരണം ജനുവരി 5 വരെ നീട്ടി നൽകിയിരുന്നത് തുടരാൻ നിർവ്വാഹമില്ലാത്ത സാഹചര്യം സംജാതമാക്കിയിട്ടുണ്ട്. ആയതിനാൽ ഡിസംബർ മാസത്തെ വിതരണം ഇന്ന് (2023 ജനുവരി 2) അവസാനിപ്പിക്കുവാൻ നിർബന്ധിതമായിരിക്കുകയാണ്.

എന്നാൽ, കേന്ദ്ര സർക്കാർ സൗജന്യമായി നൽകിവരുന്ന പി.എം.ജി.കെ.എ.വൈ. വിഹിതം ഡിസംബർ മാസം വാങ്ങാത്തവർക്ക് ജനുവരി 10-ാം തീയതിവരെ വാങ്ങുന്നതിനുള്ള അവസരം ഒരുക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആയതിന്റെ സാങ്കേതിക കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ 2023 ജനുവരി 3 ന് സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയായിരിക്കുന്നതും 2023 ജനുവരി 4 മുതൽ ജനുവരി മാസത്തെ നോർമൽ റേഷനും ഡിസംബർ മാസത്തെ പി.എം.ജി.കെ.എ.വൈ. യും വിതരണം ആരംഭിക്കുന്നതുമാണെന്ന് മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.

English Summary: December PMGKAY allotment can be purchased till 10th: Minister GR Anil

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds