സംസ്ഥാനത്തെ ക്ഷീര-കോഴി കർഷകരുടെ ലൈസൻസ് സംബന്ധിച്ച വ്യവസ്ഥകളിൽ ഇളവു വരുത്താൻ മന്ത്രിസഭായോഗം അനുമതി നൽകി. നിലവിൽ 50 കോഴികളിൽ കൂടുതൽ വളർത്തുന്നതിന് പഞ്ചായത്ത് ലൈസൻസ് വേണമായിരുന്നു. ഇതു 1000 കോഴികളായി ഉയർത്തുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അതുപോലെ അഞ്ചിൽ കൂടുതൽ കന്നുകാലികളെ വളർത്തുന്ന ക്ഷീരകർഷകർക്കും പഞ്ചായത്ത് ലൈസൻസ് നിർബന്ധമായിരുന്നു. ഇനി മുതൽ 20 കന്നുകാലികളിൽ കൂടുതലുണ്ടെങ്കിൽ മാത്രം ലൈസൻസ് എടുത്താൽ മതിയാവും. ഇതിനായി പഞ്ചായത്ത് മുൻസിപ്പൽ ചട്ടം ഭേദഗതി ചെയ്യാനും സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് അടിയന്തിരമായി ഇറക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ഒരാഴ്ചക്കുള്ളിൽ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു.
എന്നാൽ മലിനികരണ നിയന്ത്രണ ബോർഡ് ചട്ടത്തിൽ പറയുന്ന എല്ലാ കാര്യങ്ങളും പാലിച്ചു മാത്രമേ ഫാം നടത്തിക്കൊണ്ട് പോകാൻ സാധിക്കൂ. അതായത് നമ്മുടെ ഫാം ബിൽഡിങ്ങും അടുത്തയാളുടെ ബിൽഡിങ്ങും തമ്മിൽ ക്ലാസ്സ് 1 മുതൽ 6 വരെയിൽ പറഞ്ഞ അകലം, അതായത് 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ, വളക്കുഴി, മലിനജല ടാങ്ക്, ബയോഗ്യാസ് പ്ലാന്റ് എന്നിവ നിശ്ചിത സ്പെഷ്ഫിക്കേഷനിൽ ഉള്ളതും സജ്ജീകരിക്കണം.But the farm can be run only if it complies with all the requirements of the Pollution Control Board rules. That is, the distance between our farm building and the next building from Class 1 to 6, i.e. 10 m, 25 m, 50 m, manure, septic tank and biogas plant should be set to the specified specification.
മേൽപ്പറഞ്ഞ സൗകര്യങ്ങൾ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിപ്പെടുത്തി 100 % സബ്ബസിടിയോടെ നിർമ്മിച്ച് നൽകും.
തൊഴിലുറപ്പ് പദ്ധതി BPL, SC/ST, മറ്റ് പരിഗണന വിഭാഗങ്ങൾ, പിന്നെ മേൽപ്പറഞ്ഞവരുടെ ആഭാവത്തിൽ ഉപജീവനം മൃഗസംരക്ഷണത്തിലൂടെ ആയവർക്കും ആനുകൂല്യം ലഭിക്കും.
ആയതിന്റെ സാക്ഷ്യപത്രം ക്ഷീരവികസന ഓഫീസർ /വെറ്റിനറി സർജനിൽ നിന്നും വാങ്ങി പഞ്ചായത്തിൽ നൽകണം.
കോഴിക്കൂട്, ആട്ടിൻ കൂട് , പന്നിക്കൂട്, അസോള ടാങ്ക്, ശീമക്കൊന്ന വേലി തുടങ്ങിയവയും നിർമ്മിച്ച് നൽകും.
ഇതിനായി പഞ്ചായത്തിൽ പോയി തൊഴിൽ കാർഡ് എടുത്ത് വെള്ളക്കടലാസിൽ അപേക്ഷ നൽകണം.
പഞ്ചായത്ത് തരുന്ന പ്ലാൻ, മറ്റ് നിർദ്ദേശങ്ങൾ പാലിച്ചു നമ്മൾ മുൻകൂർ പണം മുടക്കി നിർമ്മിച്ച ശേഷം GST ബില്ല് സഹിതം പഞ്ചായത്തിൽ അപേക്ഷ നൽകണം.
ഈ സുവർണ്ണാവസരം ഒരു കർഷകരും പാഴാക്കരുത്. ഇന്ന് തന്നെ പഞ്ചായത്തുമായി ബന്ധപ്പെടുക.
ഇത് നിങ്ങളുടെ അവകാശമാണ് ആരുടേയും ഔദാര്യമല്ല.
അത് പോലെ ഫാം ലേക്ക് വൈദ്യുതി കൃഷിക്ക് കൊടുക്കുന്ന തരിഫിൽ കുറഞ്ഞ നിരക്കിൽ ലഭിക്കും. ഫാം ബിൽഡിങ്ങിന് tax വേണ്ട.
"തൊഴുത്തുറപ്പ് തൊഴിലുറപ്പിലൂടെ "
ഇതാകട്ടെ നമ്മുടെ മുദ്രാവാക്യം.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം
എം. വി. ജയൻ കണിച്ചാർ, ക്ഷീരവികസന ഓഫീസർ എടക്കാട്, കണ്ണൂർ
9447852530
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ക്ഷീരകർഷകർക്കുള്ള കിസാൻകാർഡ് രണ്ടാം ഘട്ട വിതരണം തുടങ്ങി
#Poultry#Cattle#Agriculture#Krishi#Krishijagran
Share your comments