1. News

ക്ഷീരകർഷകർക്കുള്ള കിസാൻകാർഡ് രണ്ടാം ഘട്ട വിതരണം തുടങ്ങി

ക്ഷീരകർഷകർക്കുള്ള കിസാൻ കാർഡ് പദ്ധതിക്ക് ആവേശകരമായ പ്രതികരണം. ഒരു ലക്ഷത്തോളം പേർ പദ്ധതിയുടെ ആദ്യഘട്ടത്തിൽ അപേക്ഷ നൽകിക്കഴിഞ്ഞു. കേരളത്തിൽ 2.17 ലക്ഷം സജീവ ക്ഷീരകർഷകരുണ്ടെന്നാണ് കണക്ക്. നാല് ശതമാനം പലിശനിരക്കിൽ ഈടില്ലാതെ 1.60 ലക്ഷം രൂപ വരെ വായ്പ കിട്ടുമെന്നതാണ് ആകർഷണം. പശുവൊന്നിന് 24000 രൂപവരെയും സഹായം കിട്ടും. പശു വളർത്തുന്ന എല്ലാ കൃഷിക്കാർക്കും കാർഡിന് അർഹതയുണ്ട്. സ്വന്തം സ്ഥലത്തിന്റെ കരമടച്ച രസീതും ആധാറും ഫോട്ടോയും തിരിച്ചറിയൽ കാർഡും ഭൂമിയുടെ കൈവശാവകാശരേഖയും സഹിതം അതത് ക്ഷീരസംഘങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടത്.

Arun T

ക്ഷീരകർഷകർക്കുള്ള കിസാൻ കാർഡ് പദ്ധതിക്ക് ആവേശകരമായ പ്രതികരണം. ഒരു ലക്ഷത്തോളം പേർ പദ്ധതിയുടെ ആദ്യഘട്ടത്തിൽ അപേക്ഷ നൽകിക്കഴിഞ്ഞു. കേരളത്തിൽ 2.17 ലക്ഷം സജീവ ക്ഷീരകർഷകരുണ്ടെന്നാണ് കണക്ക്.

നാല് ശതമാനം പലിശനിരക്കിൽ ഈടില്ലാതെ 1.60 ലക്ഷം രൂപ വരെ വായ്പ കിട്ടുമെന്നതാണ് ആകർഷണം. പശുവൊന്നിന് 24000 രൂപവരെയും സഹായം കിട്ടും. പശു വളർത്തുന്ന എല്ലാ കൃഷിക്കാർക്കും കാർഡിന് അർഹതയുണ്ട്. സ്വന്തം സ്ഥലത്തിന്റെ കരമടച്ച രസീതും ആധാറും ഫോട്ടോയും തിരിച്ചറിയൽ കാർഡും ഭൂമിയുടെ കൈവശാവകാശരേഖയും സഹിതം അതത് ക്ഷീരസംഘങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടത്.

സംഘമാണ് ഇത് ബാങ്കിലേക്ക് നൽകുന്നത്. ആദ്യഘട്ടത്തിൽ ക്ഷീരകർഷകർക്ക് 500 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

ബ്ലേഡ് പലിശയിൽനിന്ന് കൃഷിക്കാരെ രക്ഷിക്കുന്നതിനാണ് ഉദാരവായ്പ. ഓഗസ്റ്റ് ഒന്നുമുതൽ നവംബർ 30 വരെയാണ് രണ്ടാംഘട്ടം കാർഡ് വിതരണം.

കേന്ദ്രസർക്കാരിന്റെ സബ്‌സിഡിയുള്ള പദ്ധതി ലീഡ് ബാങ്ക്, സംസ്ഥാന ക്ഷീരവികസന വകുപ്പ്, ക്ഷീരസംഘങ്ങൾ എന്നിവർ ചേർന്നാണ് നടപ്പാക്കുന്നത്.

കിസാൻ കാർഡിന് കീഴിലുള്ള മറ്റ് പദ്ധതികൾ

കന്നുകുട്ടിക്ക് ഒരു മാസം 3000.രൂപ

4 ആടിന് 6000 രൂപ

10 മുട്ടക്കോഴിക്ക് 4 മാസത്തേക്ക് 46800 രൂപ

1000 ഇറച്ചിക്കോഴിക്ക് 2 മാസത്തേക്ക് 1, 40, 000 രൂപ,

പന്നി ഒന്നിന് 10 മാസത്തേക്ക് 10, 800 രൂപ

മുയൽ ഒന്നിന് 4 മാസത്തേക്ക് 960 രൂപ.

മത്സ്യം (കട്ല, രോഹു മൃഗാൽ ) 1ഹെക്ടർ 4 മാസത്തേക്ക് 2, 44, 000 രൂപ.

കൂട് കൃഷി (കായൽ, ഡാം ) 1 m3 - 6 മാസത്തേക്ക് 3500 രൂപ.

ആസ്സാംവാള 1 ഹെക്ടർ 10 മാസത്തേക്ക് 13, 45, 000 രൂപ.

ഗിഫ്റ്റ് തിലാപ്പിയ 1 ഹെക്ടർ -1 ലക്ഷം.

പോളികൾച്ചർ 1 ഹെക്ടർ 10-12 മാസത്തേക്ക് 3, 60, 000 രൂപ.

വനാമി 1 ഹെക്ടർ 6 മാസം - 11, 50, 000 രൂപ.

ഞണ്ട് 1 ഹെക്ടർ 4-6 മാസം -6, 40, 000 രൂപ.

കല്ലുമ്മക്കായ ചിപ്പി കൃഷി 25 m2 - 10, 000 രൂപ

റോപ്. പടുതക്കുളം 5 സെന്റ് 6 മാസത്തേക്ക് 6000 രൂപ.

അക്വാപോണിക്സ് 40 m3-6മാസം 1, 80, 000 രൂപ.

മത്സ്യകൃഷിക്ക് ഒരു സെൻറ് മുതൽ ആനുപാതികായ സഹായം കിട്ടും

പശുകാര്യത്തിൽ ക്ഷീരസംഘംസെക്രട്ടറി / ക്ഷീരവികസന ഓഫീസർ /വെറ്റിനറി ഡോക്ടർ ന്റെ സാക്ഷ്യപത്രം ബാങ്കിൽ ഹാജരാക്കണം.

ബാങ്കിൽ പോകുമ്പോൾ താഴെപ്പറയുന്ന രേഖകൾക്കൂടി കരുതണം

1. ആധാർ കാർഡ്
2. ഇലക്ഷൻ ID കാർഡ്
3. റേഷൻ കാർഡ്
4. പാൻ കാർഡ് ഉണ്ടെങ്കിൽ
5. ഏറ്റവും പുതിയ നികുതി ചീട്ട്
6. ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കേറ്റ്
7. ആധാരത്തിന്റെ കോപ്പി
8. ഫോട്ടോ 4 എണ്ണം (ആ ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ഒരു ഫോട്ടോ മതി.

ഈ പദ്ധതി പ്രകാരം ഒരു കർഷകന് 4% പലിശക്ക് കൃഷിക്ക് പരമാവധി 3 ലക്ഷം രൂപയും മറ്റ് മേഖലക്ക് 2 ലക്ഷവും ആണ് റിവോൾവിങ് ഫണ്ട് ലഭിക്കുക.

അതിന് മുകളിൽ തുക ആവശ്യമുള്ളവർക്ക് അതാത് ബാങ്കിന്റെ പലിശ നിരക്കായിരിക്കും. ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന തുക 5 വർഷം നിങ്ങൾക്ക് ഒരു SB അക്കൗണ്ട് പോലെ ഓപ്പറേറ്റ് ചെയ്യാം.

The interest rate of the bank will be charged on demand. The amount allowed under this plan can be operated as an SB account for 5 years

എങ്കിലും ലോൺ അനുവദിച്ചു കൃത്യം ഒരു വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് എടുത്ത മുതലും പലിശയും തിരിച്ചടക്കുകയും പുതുക്കുന്നതിനുള്ള ഫോറത്തിൽ ഒപ്പിട്ട് കൊടുക്കുകയും വേണം. പുതുക്കാത്തവർക്ക് നാല് തരത്തിൽ നഷ്ടം വരും. ഈ പദ്ധതിക്ക് 9% പലിശയാണ്. അതിൽ കേന്ദ്രസർക്കാർ 2% താങ്ങു പലിശ സബ്‌സിഡി തരും. അപ്പോൾ 7 %. കൃത്യമായി പുതുക്കുന്നവർക്ക് പ്രോംപ്റ്റ് റീപേയ്‌മെന്റ് സബ്‌സിഡി ആയി 3% പലിശ സബ്‌സിഡി അപ്പോൾ നെറ്റ് 4%.പലിശ മാത്രം കർഷകൻ അടക്കേണ്ടതുള്ളൂ.

എന്നാൽ

1.)പുതുക്കാത്ത ലോൺന് പലിശ 9% ആകും.

2.) 2% പിഴപ്പലിശ കൊടുക്കണം

3). പലിശ നിരക്ക് സാധാരണ നിരക്ക് മാറി കൂട്ട് പലിശ ആകും

4.) വീണ്ടും ഒരു വർഷം കഴിഞ്ഞും പുതുക്കിയില്ലെങ്കിൽ റെവന്യൂ റിക്കവറി നടപടി വരും.

ഓർക്കുക കർഷകർക്ക് ഒരു സുവർണാവസരമാണ് പാഴാക്കരുത്


 CSC DIGITAL SEVA SOUTH VAZHAKULAM
Ph: 9188286121

അനുബന്ധ വാർത്തകൾ

പശു കിസാൻ ക്രെഡിറ്റ് കാർഡ് -Pashu Kisan Credit Card Scheme  ഒരു ലക്ഷം അറുപതിനായിരം  വരെ വായ്പ

 

English Summary: Kisan credit card application began

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds