<
  1. News

ക്രില്ലുകളുടെ എണ്ണം കുറയുന്നു; അന്റാര്‍ട്ടിക്കയിലെ ജൈവവ്യവസ്ഥ ഭീഷണിയില്‍

അന്റാര്‍ട്ടിക്കയിലേത് ലോകത്തിലെ ഏറ്റവും വലിയ ജൈവവ്യവസ്ഥകളിലൊന്നാണ് . കുഞ്ഞന്‍മാരായ ക്രില്ലുകളാണ് തിമിംഗലങ്ങള്‍, പെന്‍ഗ്വിനുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഇവിടുത്തെ ജൈവവ്യവസ്ഥയുടെ അടിസ്ഥാനം .

KJ Staff
അന്റാര്‍ട്ടിക്കയിലേത്  ലോകത്തിലെ ഏറ്റവും വലിയ ജൈവവ്യവസ്ഥകളിലൊന്നാണ്. കുഞ്ഞന്‍മാരായ ക്രില്ലുകളാണ് തിമിംഗലങ്ങള്‍, പെന്‍ഗ്വിനുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഇവിടുത്തെ ജൈവവ്യവസ്ഥയുടെ അടിസ്ഥാനം .ഈ ക്രില്ലുകളാണ്  തിമിംഗലങ്ങളുടെയും പെന്‍ഗ്വിനുകളുടെയും സീലുകളുടെയുമെല്ലാം മുഖ്യഭക്ഷണം  എന്നാല്‍ അന്റാര്‍ട്ടിക്കില്‍ വർധിച്ചു വരുന്ന വ്യാവസായിക മത്സ്യബന്ധനവും ഒപ്പം കാലാവസ്ഥാ വ്യതിയാനവും ക്രില്ലുകളുടെ എണ്ണത്തില്‍ വൻ കുറവാണുണ്ടാക്കിയിരിക്കുന്നത്. ഇതോടെ അന്റാര്‍ട്ടിക്കിലെ വൈവിധ്യമേറിയ ജൈവവ്യവസ്ഥയുടെ നിലനില്‍പ്പു തന്നെ ഭീഷണിയിലാണ്.

അന്റാര്‍ട്ടിക്കിൻ്റെ  സംരക്ഷണത്തിനായി രൂപീകരിച്ച  ദി കണ്‍സര്‍വേഷന്‍ ഓഫ് അന്റാര്‍ട്ടിക് മറൈന്‍ ലിവിങ് റിസോഴ്സ് എന്ന രാജ്യാന്തര സംവിധാനത്തിൻ്റെ  ഭാഗമായുള്ള ഗവേഷകരുടെ പഠനത്തിലാണ് മേഖലയിലെ ജൈവവ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നത്. ക്രില്ലുകളുടെ എണ്ണത്തിലുണ്ടായ കുറവ് അന്റാര്‍ട്ടിക്കിലെ സീലുകളുടെ എണ്ണവും ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ പകുതിയായി കുറയാന്‍ ഇടയാക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പെന്‍ഗ്വിനുകളുടെ എണ്ണത്തിലുണ്ടാകുന്ന ഈ കുറവ് സ്വാഭാവികമായും സീലുകളെയും പെന്‍ഗ്വിനുകളെ യും ഭക്ഷണമാക്കുന്ന മറ്റു ജീവികളെയും ബാധിക്കും. 

സമുദ്രത്തിലെ ഭീമന്‍മാരായ നീലത്തിമിംഗലങ്ങള്‍ ഉള്‍പ്പടെയുള്ള തിമിംഗല വര്‍ഗ്ഗത്തില്‍ പെട്ട മിക്ക ജീവികളുടെയും പ്രധാന ആഹാരമാണ് .അന്റാര്‍ട്ടിക്കില്‍ നടക്കുന്ന അനധികൃത വേട്ട മൂലം നിലനില്‍പ്പിനു തന്നെ  ഭീഷണി നേരിടുന്നവയാണ് തിമിംഗലങ്ങള്‍.ഇതിനു പുറമെയാണ് ഇപ്പോള്‍ ക്രില്ലുകളുടെ ക്ഷാമം കൂടി ഇവയ്ക്ക് തിരിച്ചടിയാകുന്നത്.

കാലാവസ്ഥാ വ്യതിയാനം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ക്രില്ലുകളുടെ എണ്ണത്തില്‍ നാല്‍പ്പത് ശതമാനം ഇടിവുണ്ടാക്കിയിട്ടുണ്ട് . ഇതിന്  പുറമെയാണ് പ്രദേശത്തെ വ്യാവസായിക മത്സ്യബന്ധനം സൃഷ്ടിക്കുന്ന ആഘാതം. ക്രില്ലുകളുടെ ഭക്ഷണം സമുദ്രത്തിലെ ആല്‍ഗകലാണ് .പിന്നീട് ഇവയെ സീലുകളും പെന്‍ഗ്വിനുകളും തിമിംഗലങ്ങളും ഉള്‍പ്പെടെയുള്ള ജീവികള്‍ ഭക്ഷണമാക്കുന്നു. ഇങ്ങനെ സമുദ്രത്തിലെ ഭക്ഷ്യശൃംഖലയിലെ മുഖ്യകണ്ണിയായി നിലകൊള്ളുന്ന ജീവികളാണ് ക്രില്ലുകള്‍.  അതുകൊണ്ട് തന്നെ അവയുടെ നാശം അന്റാര്‍ട്ടിക്കിലെ ജൈവവ്യവസ്ഥയെ തന്നെ തകര്‍ക്കുമെന്ന് ഗവേഷകര്‍  ഭയപ്പെടുന്നത് .
English Summary: Decline in Krill threatens Antartica Wildlife

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds