ഏതൊരു മേളയുടെയും പ്രധാന ആകര്‍ഷണം അതിന്റെ തീം ഏരിയയാണ്. സന്ദര്‍ശകരുടെ സെല്‍ഫി കേന്ദ്രം എന്നുതന്നെ പറയാം. വൈഗയിലും ഇതുതന്നെയാണ് സംഭവിച്ചത്. ആയിരക്കണക്കിന് ആളുകള്‍ സെല്‍ഫി എടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ആഘോഷിച്ച വൈഗയുടെ തീം ഏരിയ ഡിസൈന്‍ ചെയ്ത് തയ്യാറാക്കിയത് ആര്‍ട്ടിസ്റ്റ് ദീപക് മൗത്താട്ടിലായിരുന്നു. കാര്‍ഷികോത്പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവാണ് വൈഗ ലക്ഷ്യമിടുന്നത്. അത് ദൃശ്യവത്ക്കരിക്കുക എന്നതായിരുന്നു ദീപക്കിന്റെ ദൗത്യം.
നമുക്ക് ലഭ്യമാകുന്ന കാര്‍ഷിക അസംസ്‌കൃത വസ്തുക്കളില്‍ ഒരു നല്ലപങ്കും പാഴായി പോവുകയാണ്. ഇത്തരത്തില്‍ ഇവ പാഴാകാതെ എങ്ങിനെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളാക്കി കയറ്റുമതി ചെയ്യാം എന്നതായിരുന്നു അവതരിപ്പിച്ചത്.ഉത്പ്പന്നം പ്രോസസ് ചെയ്ത് കയറ്റുമതിക്കായി അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്പമെന്റ് അതോറിറ്റിയില്‍ എത്തുന്നതുവരെയുള്ള ഘട്ടങ്ങളാണ് ചിത്രീകരിച്ചിരുന്നത്. അതോടൊപ്പം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഒരു യുവ കര്‍ഷകനെയും അവതരിപ്പിച്ചിരുന്നു. ചക്ക ചിപ്‌സ് ഉണ്ടാക്കുന്ന ആധുനിക യന്ത്രത്തിന്റെ മാതൃകയും പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നു. കേരളീയ കാര്‍ഷിക സമൃദ്ധി വെളിപ്പെടുത്തുന്ന വിഭവങ്ങളേറ്റിയ ചുണ്ടന്‍ വള്ളവും വൈഗയുടെ എബ്ലത്തിന്റെ വലിയ രൂപവും മറ്റ് ആകര്‍ഷണങ്ങളായിരുന്നു. മേളയുടെ കമാനവും പ്രധാന വേദികളും ഡിസൈന്‍ ചെയ്തതും ദീപക്കാണ്. കഴിഞ്ഞ മൂന്ന വൈഗയുടെയും ഡിസൈന്‍ ചെയ്തത് ദീപക്കായിരുന്നു. രണ്ട് വര്‍ഷമായി സെന്‍ട്രല്‍ തീം ഏരിയയുടെ നിര്‍മ്മാണവും ചെയ്യുന്നു.
മണല്‍ ശില്‍പ്പ നിര്‍മ്മാണത്തില്‍ ലോകത്ത് അറിയപ്പെടുന്ന കലാകാരനായ ദീപക്ക് മികച്ച മാഗസിന്‍ ഡിസൈനര്‍ കൂടിയാണ്. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലാണ് തീം ഏരിയയും കമാനങ്ങളും സ്‌റ്റേജും തയ്യാറാക്കിയത്. ദീപക്കിന്റെ നമ്പര്‍- 9946021864
Share your comments