<
  1. News

ജില്ലയിലെ കിഫ്‌ബി പദ്ധതികളുടെ കാലതാമസം ഒഴിവാക്കണം

ജില്ലയിൽ കിഫ്‌ബി വഴി അനുവദിച്ചിരിക്കുന്ന വിവിധ പദ്ധതികളിലുള്ള കാലതാമസം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എം. എൽ. എ മാരായ റോജി എം. ജോൺ, പി. വി ശ്രീനിജിൻ, ആന്റണി ജോൺ എന്നിവർ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ പതിമൂന്നോളം പദ്ധതികൾക്ക് കിഫ്‌ബി തുക അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികൾ യഥാസമയം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുംഎം. എൽ. എ മാർ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ഡോ. രേണുരാജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Meera Sandeep
ജില്ലയിലെ കിഫ്‌ബി പദ്ധതികളുടെ കാലതാമസം ഒഴിവാക്കണം
ജില്ലയിലെ കിഫ്‌ബി പദ്ധതികളുടെ കാലതാമസം ഒഴിവാക്കണം

ജില്ലയിൽ കിഫ്‌ബി വഴി അനുവദിച്ചിരിക്കുന്ന വിവിധ പദ്ധതികളിലുള്ള കാലതാമസം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എം. എൽ. എ മാരായ റോജി എം. ജോൺ, പി. വി ശ്രീനിജിൻ, ആന്റണി ജോൺ എന്നിവർ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ പതിമൂന്നോളം പദ്ധതികൾക്ക് കിഫ്‌ബി തുക അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികൾ യഥാസമയം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുംഎം. എൽ. എ മാർ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ഡോ. രേണുരാജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജല ദൗർലഭ്യം ഉയർന്നു വരുന്ന സാഹചര്യത്തിൽ പെരിയാർ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള കനാലുകൾ ഡിസംബർ ആദ്യ ആഴ്ച തന്നെ തുറക്കാൻ സജ്ജമാവണമെന്ന് എം. എൽ. എ മാരായ റോജി എം. ജോൺ, ആന്റണി ജോൺ എന്നിവർ ആവശ്യപ്പെട്ടു. ഭൂതത്താൻകെട്ടിൽ നവംബർ 14 മുതൽ ഇതിനാവശ്യമായ ജലസംഭരണം ആരംഭിക്കും. പെരിയാർ വാലി കനാലുകളും ഇതിനോടൊപ്പം വൃത്തിയാക്കും.

ബന്ധപ്പെട്ട വാർത്തകൾ: കുടിവെള്ള പദ്ധതികളുടെ അവലോകന യോഗം നടന്നു

ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മുടങ്ങിയ കെ. എസ്. ആർ. ടി. സി സർവീസുകൾ പുനഃരാരംഭിക്കണമെന്ന് എം. എൽ. എ മാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് എന്നിവർ ആവശ്യപ്പെട്ടു. ആളുകൾ കൂടുതലായി ആശ്രയിക്കുന്ന മുവാറ്റുപുഴ - കൂത്താട്ടുകുളം, മുവാറ്റുപുഴ -എറണാകുളം രാത്രി സർവീസ്, അടിവാട് -പരീക്കണ്ണി, ഇലഞ്ഞി -കൂത്താട്ടുകുളം സർവീസുകൾ അടിയന്തരമായി പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ജല വിതരണത്തിനുള്ള പഴയ പൈപ്പുകൾ സംസ്ഥാന പദ്ധതികളിലോ കേന്ദ്ര പദ്ധതികളിലോ ഉൾപ്പെടുത്തി നവീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എം. പി ആവശ്യപ്പെട്ടു. വൈപ്പിൻ, മുളവുകാട്, ചെല്ലാനം, കുമ്പളങ്ങി പ്രദേശങ്ങളിലെ റോഡുകൾ പ്രധാന മന്ത്രി ഗ്രാമീൺ സടക് യോജനയിൽ ഉൾപെടുത്താൻ നടപടി സ്വീകരിക്കണമെന്നും എം. പി നിർദേശിച്ചു.

നിബന്ധനകൾ ലംഘിച്ചു നിർമിച്ച മലയിടം തുരുത്ത്, വിലങ്ങ് സ്കൂളുകളിലെ നിർമാണത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ശുപാർശ ചെയ്യണമെന്ന് പി. വി ശ്രീനിജിൻ എം. എൽ. എ ആവശ്യപ്പെട്ടു. വിലങ്ങ് സ്കൂൾ തത്കാലികമായി പ്രവർത്തിക്കുന്ന സ്ഥലത്തു സൗകര്യങ്ങൾ കുറവായതിനാൽ പുതിയ സ്കൂൾ കെട്ടിടം സുരക്ഷിതമാണെങ്കിൽ  കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റാൻ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർക്ക് നിർദേശം നൽകി. പെരിയാർ വാലി ഇറിഗേഷൻ കനാലിനു കുറുകെ കിറ്റക്സ് കമ്പനി അനധികൃതമായി സ്ഥാപിച്ച മാലിന്യ പൈപ്പുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കാത്ത സാഹചര്യത്തിൽ നിയമ നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി. അനധികൃതമായി നികത്താൻ ശ്രമിച്ച പാടങ്ങളിലെ മണ്ണ് നീക്കം ചെയ്യണമെന്നും എം. എൽ. എ പറഞ്ഞു. ഇത്തരത്തിലുള്ള മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി അദാലത്ത് നടത്തും. പെരുമ്പാവൂർ -ആലുവ റോഡിന്റെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്നും പി. വി ശ്രീനിജിൻ എം. എൽ. എ ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട വാർത്തകൾ: കേര ഗ്രാമം പദ്ധതി : കർഷകർക്ക് നേട്ടങ്ങളേറെ

കോതമംഗലത്തെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ വീടുകള്‍ക്ക് അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ വെട്ടുന്നതിന് അടിയന്തര പ്രധാന്യം നല്‍കണമെന്ന് ആന്‍ണി ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. തങ്കളം- കാക്കനാട് പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. കുട്ടമ്പുഴ പന്തപ്ര ആദിവാസി കോളനിയിലെ ഭവന നിര്‍മ്മാണം വേഗത്തിലാക്കാൻ എം.എല്‍.എയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ നവംബര്‍ ആദ്യ വാരത്തില്‍ യോഗം ചേരും. വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനായി വാടാട്ടുപാറയില്‍ 4 കിലോമീറ്റര്‍ പുതിയ ഫെസിങ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 7 കിലോമീറ്ററില്‍ പുതിയതായി ഫെസിങ് ചെയ്യുന്നതിനുള്ള 

നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.

തുടര്‍ച്ചയായി മണ്ണിടിച്ചിലുണ്ടാകുന്ന നേര്യമംഗലം മേഖലയിലെ സ്ഥലങ്ങള്‍ ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍  ഫെബ്രുവരിയോടെ പൂര്‍ത്തീകരിക്കും. നേര്യമംഗലത്തിന് സമാനമായി ഇടമലയാറിലും മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളുണ്ടെന്നും അവിടെയും പഠനം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

കോതമംഗലം മണ്ഡലത്തിലെ ദേശീയ പാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളുകള്‍ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി  പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എം. എൽ. എ ആവശ്യപ്പെട്ടു, അടിയന്തര സാഹചര്യങ്ങളിൽ ട്രാഫിക് വാര്‍ഡന്മാരുടെ സേവനം പ്രയോജനപ്പെടുത്തണം.

മുടിക്കൽ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര നിർണയം ഉടൻ പൂർത്തിയാക്കണമെന്ന് മാത്യു കുഴൽനാടൻ എം. എൽ. എ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്ന ആധാര കൈമാറ്റങ്ങൾ ബുധനാഴ്ചക്കകം കൈമാറാൻ സബ് രജിസ്ട്രാർ ഓഫീസർക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ കൂടുതൽ റെവന്യൂ ഉദ്യോഗസ്ഥരെ പദ്ധതി നടത്തിപ്പിനായി നിയോഗിക്കും. ജൽ ജീവൻ മിഷന്റെ ഭാഗമായി വാളകം പഞ്ചായത്തിൽ നിർമിക്കുന്ന പുതിയ വാട്ടർ ടാങ്കിന്റെ ടെൻഡർ 40 ദിവസങ്ങൾക്കകം പ്രസിദ്ധീകരിക്കും. മൂവാറ്റുപുഴ കോർമല വാട്ടർ ടാങ്കിന്റെ ഘടന സ്ഥിരത റിപ്പോർട്ട്‌  തയ്യാറായി കഴിഞ്ഞു. അതിനു ശേഷം സെൻസറുകൾ സ്ഥാപിച്ചു ജലനിരപ്പ് ഉയർത്തുമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ആരക്കുഴ ഗ്രാമപഞ്ചായത്തിലെ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞു കിടക്കുന്ന സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് എം. എൽ. എ യുടെ അധ്യക്ഷതയിൽ യോഗം ചേരാനും തീരുമാനമായി.

മണ്ഡലകാലം കണക്കിലെടുത്ത് കാലടിഭാഗത്ത് പെരിയാറിന്റെ വിവിധ കടവുകൾ  ശുചീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റോജി.എം.ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അങ്കമാലി ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട്  സര്‍വേ നടപടികള്‍ ഉടൻ ആരംഭിക്കണമെന്നും എം. എൽ. എ പറഞ്ഞു.

പൊതു മരാമത്ത്, പഞ്ചായത്ത്‌ എന്നിവരുടെ ഉടമസ്ഥതയിലുള്ള റോഡുകൾ വാട്ടർ അതോറിറ്റി കുഴിക്കുന്ന പക്ഷം നിർബന്ധമായും പുനഃസ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് ആവശ്യപ്പെട്ടു. തൃക്കാക്കരയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ട്രാഫിക് അഡ്വൈസറി ബോർഡ്‌ യോഗം ഉടൻ ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടപ്പ് സാമ്പത്തിക വർഷത്തിലെ വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതിയും യോഗത്തിൽ വിലയിരുത്തി.

English Summary: Delays in KIIFB projects in the district should be avoided

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds