രാജ്യതലസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ ചില ഭാഗങ്ങളിൽ നേരിയ മഴ പെയ്തു, ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ അഭിപ്രായത്തിൽ മേഘാവൃതമായ ആകാശമുള്ളതിനാൽ ഇന്ന് കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് പ്രവചിച്ചു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നി സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലും സമാനമായ കാലാവസ്ഥ നിലനിൽക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രമറിയിച്ചു.
ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ അഭിപ്രായമനുസരിച്ച്, ദേശീയ തലസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്രമറിയിച്ചു.
ബുധനാഴ്ച വൈകിട്ട് ഐഎംഡി അടുത്ത കുറച്ച് ദിവസങ്ങളിൽ ഇടവിട്ടുള്ള മഴ പ്രവചിച്ചിരുന്നു.
ഐഎംഡിയുടെയും സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും (CPCB) കണക്കുകൾ പ്രകാരം ജൂലൈയിലെ സമൃദ്ധമായ മഴ ഡൽഹിക്ക് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും മികച്ച വായു ഗുണനിലവാരം ലഭിക്കുന്നതിന് കാരണമായി, അതേസമയം ശരാശരി കൂടിയ താപനില 2016 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതായും അറിയിച്ചു. ജൂലൈ മാസത്തിൽ, നഗരത്തിൽ 384.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, ഇത് കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ്, സാധാരണയായി 195.8 മില്ലിമീറ്ററായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്.
കഴിഞ്ഞ നാല് മാസങ്ങളിൽ ഡൽഹിയിൽ സാധാരണയിലും കൂടുതൽ മഴ രേഖപ്പെടുത്തിയാതായി കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. ജൂലൈയിലെ ശരാശരി കൂടിയ താപനില 34.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു, ഇത് 2016 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന താപനില 34.5 ഡിഗ്രി സെൽഷ്യസാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പിന്റെയും അരിയുടെയും വില വീണ്ടും വർധിക്കുമെന്ന് അറിയിച്ച് സർക്കാർ
Pic Courtesy: Pexels.com
Share your comments