മറയൂർ ശർക്കരയ്ക്ക് പിന്നാലെ ഇപ്പോൾ മറയൂരിലെ ചക്കയ്ക്കും പ്രിയമേറുകയാണ്. മറ്റുസ്ഥലങ്ങളിൽ വിളയുന്നതിനേക്കാൾ മറയൂരിലെ ചക്കയ്ക്കും കരിമ്പിനും മധുരം കൂടുതലാണ് ഇവയ്ക്കു പ്രിയമേറാൻ കാരണം .കാലാവസ്ഥ, സമുദ്ര നിരപ്പിൽ നിന്നുമുള്ള ഉയരം തുടങ്ങി ഭൂശാസ്ത്രപരമായ പ്രത്യേകതകൾ തന്നെയാണ് ഇവയെ ഇത്ര മധുരമുള്ളതാക്കുന്നത്.
കേരളത്തില്‍ ചക്ക സീസണ്‍ ആരംഭിച്ചുകഴിഞ്ഞാല്‍ തമിഴകം ഇരുകൈയും നീട്ടിയാണ് ചക്കയെയും ചക്ക ഉത്പന്നങ്ങളെയും സ്വീകരിക്കുന്നത്. അതിനാല്‍ ലോഡുകണക്കിന് ചക്കയാണ് അതിര്‍ത്തി കടന്നു പോകുന്നത്.തമിഴ്‌നാട്ടില്‍ അത് ചുളയും ചക്കയുമായി വിറ്റഴിക്കും. മറയൂരിലെ ചക്കയ്ക്ക് തമിഴ്‌നാട്ടിലും ആവശ്യക്കാർ ഏറെയാണ്.വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ച് റോഡരികുകളിൽ വിൽപന നടത്തുന്നത് പ്രദേശവാസികൾക്കും നല്ലൊരു വരുമാന മാർഗമായിരിക്കുകയാണ്. ചക്കയുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ 50 രൂപ മുതൽ 200 രൂപ വരെയാണ് വില..കേരളത്തില്‍ മഴ ആരംഭിച്ചുകഴിഞ്ഞാല്‍ വ്യാപാരികള്‍ ചിപ്‌സ് വ്യാപാരത്തിലേക്ക് തിരിയുകയാണ് പതിവ്. ഒരു കിലോ ചിപ്‌സിന് 300 രൂപയാണ് വില .
Share your comments