<
  1. News

പുരസ്കാര നിറവിൽ വടക്കേക്കര

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജൈവകാർഷിക പഞ്ചായത്ത് പുരസ്കാരം എറണാകുളം ജില്ലയിലെ തീരദേശ പഞ്ചായത്തായ വടക്കേക്കരക്ക്. കൃഷിയും കാർഷിക വൃത്തിയുടെയും ചരിത്രം മാനവരാശിയുടെ അതിജീവനത്തിനും പുരോഗതിയുടേയും ചരിത്രമാണ് വടക്കേക്കര ഗ്രാമപഞ്ചായത്ത് കേരളത്തിലെ കാർഷിക ചരിത്രത്തിൽ ഇടം പിടിക്കുകയാണ്.

Priyanka Menon
പുരസ്കാര നിറവിൽ വടക്കേക്കര
പുരസ്കാര നിറവിൽ വടക്കേക്കര

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജൈവകാർഷിക പഞ്ചായത്ത് പുരസ്കാരം എറണാകുളം ജില്ലയിലെ തീരദേശ പഞ്ചായത്തായ വടക്കേക്കരക്ക്. കൃഷിയും കാർഷിക വൃത്തിയുടെയും ചരിത്രം മാനവരാശിയുടെ അതിജീവനത്തിനും പുരോഗതിയുടേയും ചരിത്രമാണ് വടക്കേക്കര ഗ്രാമപഞ്ചായത്ത് കേരളത്തിലെ കാർഷിക ചരിത്രത്തിൽ ഇടം പിടിക്കുകയാണ്

Department of Agricultural Development and Agrarian Welfare Organic Agriculture Panchayat Award for Vadakkekkara, a coastal panchayat in Ernakulam district. History of Agriculture and Agricultural Hygiene Vadakkekkara Grama Panchayat is a place in the history of agriculture in Kerala which is a history of survival and progress of mankind. The award was given in recognition of the exemplary work done in the field of organic farming.

ജൈവ കാർഷിക രംഗത്ത് നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ജൈവകാർഷിക പഞ്ചായത്ത് പുരസ്കാരം നേടിയത്.

 കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളിൽ ഇടപെടലുകൾ നടത്തി കൃഷി ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് വടക്കേക്കര ഗ്രാമപഞ്ചായത്ത്.

കൃഷിഭവൻ മൃഗാശുപത്രി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഒരുമിച്ച് കൈകോർത്തപ്പോൾ വടക്കേക്കര ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാവുന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ  കഴിഞ്ഞു . തരിശ് രഹിത ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുന്ന എറണാകുളം ജില്ലയിലെ ആദ്യ പഞ്ചായത്താണ് വടക്കേക്കര. ജൈവവളം, ജൈവ കീടനാശിനികൾ എന്നിവയുടെ ഉത്പാദനം, ഉപയോഗം, വിപണനം ജൈവകൃഷി എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത്.

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ സഹായത്തോടെ നടപ്പിലാക്കിയ മധുര ഗ്രാമ പദ്ധതി, കിഴങ്ങുവർഗ്ഗവിളകൾ കൃഷി വ്യാപന പ്രവർത്തനങ്ങൾ, നെൽകൃഷി പ്രോത്സാഹനം, കിഴങ്ങുവർഗ്ഗവിളകളുടെ കൃഷി വ്യാപനം, വാഴകൃഷി, വീട്ടുവളപ്പിലും ദീർഘകാല ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിക്കൽ, ജനകീയ ജൈവ പച്ചക്കറി കൃഷി എന്നിവയും സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ജനകീയ പങ്കാളിത്തത്തോടെ കൃഷി ആരംഭിച്ചു വടക്കേക്കര മാതൃകയായി.

വിദ്യാലയങ്ങളിൽ കൃഷി ആരംഭിച്ച ഹരിത വിദ്യാലയങ്ങൾ ആക്കി മാറ്റി. ലോക് ഡൗൺ കാലത്ത് വടക്കേക്കര ഗ്രാമപഞ്ചായത്ത് രാജ്യത്തിനുതന്നെ മാതൃകയാവുന്ന പ്രവർത്തനങ്ങൾ ആണ് കാഴ്ചവച്ചത്. ഗ്രാമപഞ്ചായത്തിലെ 9514 വീടുകളിൽ അടുക്കളത്തോട്ടം ഒരുക്കുവാൻ കഴിഞ്ഞു. കോവിഡ കാലത്തെ കൃഷി ക്യാമ്പയിൻ ജനങ്ങൾ പ്രതീക്ഷയോടെ ഏറ്റെടുക്കുകയായിരുന്നു.

വടക്കേക്കര കൃഷിഭവൻ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സമൃദ്ധി കാർഷിക കർമ്മ സേന, വടക്കേക്കര ഗ്രാമപഞ്ചായത്ത് ഉൽപ്പാദക നഴ്സറി ഷോപ്പ് എന്നീ സ്ഥാപനങ്ങളുടെ കാർഷിക രംഗത്തെ ഇടപെടലുകൾ നേട്ടമുണ്ടാക്കി. ഇതുകൂടാതെ മൃഗസംരക്ഷണ രംഗത്തും മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ വടക്കേക്കര സാധിച്ചു വളരെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ തീരദേശ ത്തിൻറെ വിജയഗാഥയുമായി വടക്കേക്കര ഗ്രാമപഞ്ചായത്ത് മുന്നേറുകയാണ്.

English Summary: Department of Agricultural Development and Agrarian Welfare Organic Agriculture Panchayat Award for Vadakkekkara, a coastal panchayat in Ernakulam district

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds