നഗരങ്ങളിൽ കർഷകർക്ക് കൃഷി വകുപ്പിന്റെ വഴിയോര ആഴ്ച ചന്തകൾ
കർഷകർക്ക് ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങൾ നേരിട്ട് വിൽക്കാൻ കൃഷി വകുപ്പ് നഗരങ്ങളിൽ വഴിയോര ആഴ്ച ചന്തകൾ തുടങ്ങി. നഗരങ്ങളിലെ തിരഞ്ഞടുത്ത കേന്ദ്രങ്ങളിൽ ആഴ്ചയിൽ ഒരു ദിവസമാണ് കർഷർഷകർ ഉത്പന്നങ്ങൾ വിൽക്കുന്നത്. പച്ചക്കറികളുയെ വില നിശ്ചയിക്കുന്നത് കർഷകരാണ്. വഴിയോര ആഴ്ച ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. എസ് സുനിൽകുമാർ തിരുവനന്തപുരം വഴുതക്കാട് നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ 30 നഗര ചന്തകളാണ് തുടങ്ങിയത്.

ഓരോ ചന്തയും നടത്തുക തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രദേശത്തെ കർഷകരാണ്. തിരുവനന്തപുരത്ത് മൂന്ന് വഴിയോര ചന്തകളാണ് തുടങ്ങിയത്. വഴുതക്കാട് പെരുങ്കടവിളയിൽ നിന്നുള്ളവരും കരകുളത്ത് നന്ദിയോടു നിന്നുള്ളവരും കവടിയാറിൽ ആനാട് നിന്നുളളവരുമാണ് ചന്ത നടത്തുന്നത്. കർഷകർക്കാവശ്യമായ സൗകര്യങ്ങൾ കൃഷി വകുപ്പാണ് ഒരുക്കുന്നത്.
Share your comments