<
  1. News

നവീന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്

മത്സ്യബന്ധനമേഖലയിൽ നവീന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്. നിലവിലുള്ള തടി ബോട്ടുകളെ സ്റ്റീൽ ബോട്ടുകളാക്കുന്നതിനും യന്ത്രവൽകൃത യാനങ്ങളിൽ സ്ലറി ഐസ് യൂണിറ്റുകൾ, ബയോ ടോയ്ലറ്റ് എന്നിവ സ്ഥാപിക്കുന്നതിനുമാണ് പദ്ധതികൾ

Meera Sandeep
നവീന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്
നവീന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്

എറണാകുളം: മത്സ്യബന്ധനമേഖലയിൽ നവീന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്. നിലവിലുള്ള തടി ബോട്ടുകളെ സ്റ്റീൽ ബോട്ടുകളാക്കുന്നതിനും യന്ത്രവൽകൃത യാനങ്ങളിൽ സ്ലറി ഐസ് യൂണിറ്റുകൾ, ബയോ ടോയ്ലറ്റ് എന്നിവ സ്ഥാപിക്കുന്നതിനുമാണ് പദ്ധതികൾ.

ജില്ലയിൽ പ്രവർത്തിക്കുന്ന തടി - ബോട്ടുകളിൽ ഭൂരിഭാഗവും കാലപഴക്കം മൂലം - ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇത്തരം ബോട്ടുകളിലെ മത്സ്യബന്ധനം തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സ്റ്റീൽ ഇവ ബോട്ടുകളായി മാറ്റാൻ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കുളക്കരയിൽ പൊരിച്ച മീൻ എന്തുകൊണ്ട് കഴിക്കണം, ഇതാ 17 കാരണങ്ങൾ - eating fish 17 benefits.

മത്സ്യത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിനും മെച്ചപ്പെട്ട വില ലഭിക്കുന്നതിനുമായി സ്ലറി ഐസ് യൂണിറ്റ് ബോട്ടുകളിൽ സ്ഥാപിക്കും.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന യന്ത്രവൽകൃത യാനങ്ങളിൽ ടോയ്ലറ്റ് ഘടിപ്പിക്കണം എന്ന നിയമം നിലവിലുണ്ട്. യാനങ്ങളിൽ പരിസ്ഥിതി സൗഹാർദ്ദ ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 

താല്പര്യമുളള യാന ഉടമകൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും സഹിതം വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ അപേക്ഷ നൽകണം. അവസാന തീയതി 22/03/2023. ഫോൺ നം: 0484 2502768.

English Summary: Department of Fisheries with innovative projects

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds