കേന്ദ്ര സഹകരണ റെജിസ്റ്റാറിൻറെ (Central Registrar of Co-operatives) കീഴിലുള്ള ഇന്ത്യൻ കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയൊരു പദ്ധതിയാണ് ഇപ്പോൾ പരിചയപ്പെടുത്തുന്നത്. നമുക്കറിയാം സാധാരണ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സൊസൈറ്റിയാണ് ഇത്. അതോടൊപ്പം മികച്ച പെൻഷൻ പ്ലാനും നിക്ഷേപ പദ്ധതികളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ തന്നെ ഒരേ ഒരു പ്രസ്ഥാനം എന്ന് നിസ്സംശയം എടുത്തു പറയാം. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഇന്ത്യൻ കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ റെക്കറിംഗ് ഡെപ്പോസിറ്റ് പദ്ധതിയെ കുറിച്ചാണ്.
ധാരാളം ബാങ്കുകളും സഹകരണ പ്രസ്ഥാനങ്ങളും നിരവധി ഡെപ്പോസിറ്റ് സ്കീമുകൾ കൊണ്ടുവരുന്നുണ്ട്. എന്നാൽ മികച്ച പലിശ തരുന്ന ഒരു ഡെപ്പോസിറ്റ് സ്കീം വളരെ വിരളമാണ്.
ഇന്ത്യൻ കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 11%, 11.5 %, 12 % ഇങ്ങനെ മൂന്ന് നിരക്കുകളാണ് റെക്കറിംഗ് ഡെപ്പോസിറ്റിന് പലിശ കൊടുക്കുന്നത്. സാധാരണ ഒരാൾക്ക് 11%, ഒരു സ്ത്രീയ്ക്ക് അല്ലെങ്കിൽ സീനിയർ സിറ്റിസൺ ആയ ഒരു പുരുഷന് 11.5 % , സീനിയർ സിറ്റിസൺ ആയ ഒരു സ്ത്രീക്ക് 12% എന്നിങ്ങനെയാണ് പലിശ ലഭിക്കുന്നത്
ഉദാഹരണത്തിന് മാസം തോറും 10000 രൂപ ഏഴ് വർഷത്തേക്ക് ഇടുമ്പോൾ 8,40,000 രൂപയാണ് ഒരാൾ തന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നത്. സാധാരണ ഒരാൾക്ക് ഏഴ് വർഷം കഴിയുമ്പോൾ 11% വച്ച് 12,56,327 രൂപ കയ്യിൽ ലഭിക്കും. ഒരു സ്ത്രീയ്ക്ക് അല്ലെങ്കിൽ സീനിയർ സിറ്റിസൺ ആയ ഒരു പുരുഷന് 11.5 % വച്ച് ഏഴ് വർഷം കഴിയുമ്പോൾ 12,80,246 രൂപ കൈയ്യിൽ ലഭിക്കും. സീനിയർ സിറ്റിസൺ ആയ ഒരു സ്ത്രീക്ക് ഏഴ് വർഷം കഴിയുമ്പോൾ 12 % വച്ച് 13,04,678 രൂപ കയ്യിൽ ലഭിക്കും. അതായത് വെറും പതിനായിരം രൂപ മാസം നിക്ഷേപിച്ചാൽ ഏഴ് വർഷം കഴിയുമ്പോൾ 13 ലക്ഷം രൂപവരെ ഒരാൾക്ക് കൈക്കലാക്കാം.
മറ്റു ഉദാഹരണങ്ങൾ നോക്കാം
1000 രൂപ മാസാമാസം ഏഴ് വർഷത്തേക്ക് - മൊത്തം 84,000 രൂപ നിക്ഷേപിക്കുന്നു. ഏഴ് വർഷത്തിനു ശേഷം 11% പലിശയ്ക്ക് 1,25,633 രൂപ. 11.5% പലിശയ്ക്ക് 1,28,025 രൂപ. 12 % പലിശയ്ക്ക് 1,30,468 രൂപ.
5000 രൂപ മാസാമാസം ഏഴ് വർഷത്തേക്ക് - മൊത്തം 4,20,000 രൂപ നിക്ഷേപിക്കുന്നു. ഏഴ് വർഷത്തിനു ശേഷം 11% പലിശയ്ക്ക് 6,28,164 രൂപ. 11.5% പലിശയ്ക്ക് 6,40,123 രൂപ. 12 % പലിശയ്ക്ക് 6,52,339 രൂപ.
ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ചെറുപ്പക്കാർക്ക് ഈ 13 ലക്ഷം എളുപ്പത്തിൽ നേടാൻ കഴിയും. അവരുടെ വീട്ടിൽ ഉള്ള 60 കഴിഞ്ഞ അമ്മയുടെയോ അച്ഛന്റെയോ പേരിൽ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങിയാൽ പണം അച്ഛന്റെയോ അമ്മയുടെയോ പേരിൽ ഇടാം. അതിനുശേഷം ഏഴ് വർഷം കഴിയുമ്പോൾ മകന് അല്ലെങ്കിൽ മകൾക്ക് അവരുടെ പേരിൽ ഈ 13 ലക്ഷം പിൻവലിക്കാൻ കഴിയും.
ഇതുകൂടാതെ ഒരാൾക്ക് മൂന്നുമാസം കൂടുമ്പോഴോ, ആറുമാസം കൂടുമ്പോഴോ, വർഷാവസാനമോ തുക നിക്ഷേപിക്കാം. ഉദാഹരണത്തിന് ആയിരം രൂപ മാസാമാസം ഇടുന്നതിനു പകരം മൂന്നുമാസം കൂടുമ്പോൾ 2950 രൂപയോ, ആറുമാസത്തിലൊരിക്കൽ 5800 രൂപയോ, വർഷാവസാനം 11,500 രൂപയോ നിക്ഷേപിക്കാം. ഇങ്ങനെ ഏഴ് വർഷംവരെ തുടരണം എന്നുമാത്രം.
ഇന്ത്യൻ കോ - ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയെ കുറിച്ചറിയാം
മൾട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ആക്റ്റ് 51/ 1084 അനുസരിച്ച് കേന്ദ്ര ഗവൺമെന് ന്റെ കാർഷിക മന്ത്രാലയത്തിനു കീഴിൽ MSCSI CR 77 198 രജിസ്ട്രേഷൻ നമ്പർ പ്രകാരം 19 മുതൽ ബാംഗ്ലൂർ ആസ്ഥാനമായി ഇൻഫന്ററി റോഡ്, ഗണേഷ് ടവർ 1 ഫ്ളോർ എന്ന വിലാസ ത്തിൽ പ്രവർത്തിച്ചുവരുന്നു. കർണ്ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ പോണ്ടിച്ചേരിയിലും സിൽവാസയിലുമായി ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിക്ക് 80ൽ പരം ബ്രാഞ്ചുകളുണ്ട്. (30-06-2021 വരെ)
തിരുവനന്തപുരം, അടൂർ, തിരുവല്ല, കോട്ടയം, ചേർത്തല, തൊടുപുഴ, കട്ടപ്പന, പാലാരിവട്ടം, വടക്കൻ പറവൂർ, തൃശ്ശൂർ, പാലക്കാട് , മഞ്ചേരി, കോഴിക്കോട്, മാനന്തവാടി, വടകര, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവടങ്ങളിൽ ആണ് കേരളത്തിൽ ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഉള്ളത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വെബ്‌സൈറ്റ് ലിങ്ക് ക്ലിക്ക് ചെയ്യുക
Share your comments