<
  1. News

പ്രത്യേക സാമ്പത്തിക മേഖല യൂണിറ്റുകൾക്കായി വർക്ക് ഫ്രം ഹോം ഉദാരമാക്കാൻ വാണിജ്യ വകുപ്പ് നിയമങ്ങൾ ഭേദഗതി ചെയ്തു

ന്യൂ ഡൽഹി: പ്രത്യേക സാമ്പത്തിക മേഖല (SEZ) യൂണിറ്റുകൾക്കായി വർക്ക് ഫ്രം ഹോം ഉദാരമാക്കുന്നതിനായി വാണിജ്യ വകുപ്പ് SEZ നിയമങ്ങൾ കൂടുതൽ ഭേദഗതി ചെയ്തിട്ടുണ്ട്. SEZ യൂണിറ്റുകൾക്കായി വർക്ക് ഫ്രം ഹോം (WFH) സൗകര്യം പ്രാവർത്തികമാക്കാൻ ഒരു പുതിയ നിയമം (43A) ഉൾപ്പെടുത്തുന്നതിന് 14.07.2022 ലെ വിജ്ഞാപനത്തിലൂടെ കേന്ദ്ര വാണിജ്യ വകുപ്പ്, പ്രത്യേക സാമ്പത്തിക മേഖലകളുടെ (SEZ) നിയമങ്ങളിൽ ഭേദഗതി വരുത്തി.

Meera Sandeep
പ്രത്യേക സാമ്പത്തിക മേഖല യൂണിറ്റുകൾക്കായി വർക്ക് ഫ്രം ഹോം ഉദാരമാക്കാൻ വാണിജ്യ വകുപ്പ് നിയമങ്ങൾ ഭേദഗതി ചെയ്തു
പ്രത്യേക സാമ്പത്തിക മേഖല യൂണിറ്റുകൾക്കായി വർക്ക് ഫ്രം ഹോം ഉദാരമാക്കാൻ വാണിജ്യ വകുപ്പ് നിയമങ്ങൾ ഭേദഗതി ചെയ്തു

ന്യൂഡൽഹി: പ്രത്യേക സാമ്പത്തിക മേഖല  (SEZ) യൂണിറ്റുകൾക്കായി വർക്ക് ഫ്രം ഹോം ഉദാരമാക്കുന്നതിനായി വാണിജ്യ വകുപ്പ്  SEZ  നിയമങ്ങൾ കൂടുതൽ ഭേദഗതി ചെയ്തിട്ടുണ്ട്. SEZ     യൂണിറ്റുകൾക്കായി വർക്ക് ഫ്രം ഹോം (WFH) സൗകര്യം  പ്രാവർത്തികമാക്കാൻ ഒരു പുതിയ നിയമം (43A) ഉൾപ്പെടുത്തുന്നതിന് 14.07.2022 ലെ വിജ്ഞാപനത്തിലൂടെ കേന്ദ്ര വാണിജ്യ  വകുപ്പ്, പ്രത്യേക സാമ്പത്തിക മേഖലകളുടെ (SEZ) നിയമങ്ങളിൽ ഭേദഗതി വരുത്തി.  കൂടാതെ, എല്ലാ SEZ-കളിലും ഭേദഗതി വരുത്തിയ നിയമം നടപ്പിലാക്കുന്നത് കാര്യക്ഷമമാക്കുന്നതിന് 12.08.2022-ലെ നിർദ്ദേശപ്രകാരം ഒരു പ്രവർത്തന ചട്ടക്കൂട്  (SOP) വാണിജ്യവകുപ്പ്  പുറപ്പെടുവിച്ചിരുന്നു.

ചട്ടം 43Aയുടെ വിജ്ഞാപനത്തിനും 12.08.2022-ലെ നിർദ്ദേശത്തിനും ശേഷം, നാസ്‌കോമിൽ (NASSCOM ) നിന്നും വർക്ക് ഫ്രം ഹോം സംവിധാനത്തിൽ കൂടുതൽ സൗകര്യങ്ങൾ ആവശ്യപ്പെടുന്ന യൂണിറ്റുകളിൽ നിന്നും വാണിജ്യവകുപ്പിന്  കൂടുതൽ അപേക്ഷകൾ ലഭിച്ചു.  ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച്  ഈ വിഷയം വാണിജ്യ വകുപ്പ് വിശദമായി പരിശോധിച്ചു. അതനുസരിച്ച്, റൂൾ 43A 08.12.2022 തീയതിയിലെ GSR 868(E) വിജ്ഞാപനം  പ്രകാരം പുതിയ നിയമത്താൽ പുനസ്ഥാപിച്ചു. വിജ്ഞാപനത്തിന്റെ പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നവയാണ്:

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ നിങ്ങളുടെ ആരോഗ്യം എങ്ങനെയെല്ലാം സംരക്ഷിക്കാം

  • എല്ലാ പങ്കാളികളുമായുള്ള കൂടിയാലോചനയുടെ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം സൗകര്യം ഗണ്യമായി ഉദാരവൽക്കരിക്കപ്പെട്ടിരിക്കുന്നു.

  • അനുമതികളെ അടിസ്ഥാനമാക്കിയുള്ള മുൻകാല സംവിധാനം ഇപ്പോൾ ഒരു അറിയിപ്പ് അടിസ്ഥാനമാക്കിയുള്ള സംവിധാനമായി മാറ്റി.

  • SEZ യൂണിറ്റിലെ എല്ലാ ജീവനക്കാർക്കും 100% വരെ ഡബ്ലിയു എഫ് എച്ച് നൽകാം.

  • ഡബ്ലിയു എഫ് എച്ച് 31.12.2023 വരെ അനുവദിച്ചിരിക്കുന്നു.

  • മുമ്പത്തെ നിയമത്തിന് കീഴിൽ ഇതിനകം തന്നെ ഡബ്ലിയു എഫ് എച്ച് ലഭിക്കുന്ന യൂണിറ്റുകൾക്ക്, 31.01.2023 വരെ ഇമെയിൽ വഴി അറിയിപ്പ് അയയ്ക്കാവുന്നതാണ്.

  • ഭാവിയിൽ ഡബ്ലിയു എഫ് എച്ച് ആവശ്യപ്പെടുന്ന യൂണിറ്റുകൾക്ക് ഡബ്ലിയു എഫ് എച്ച്  ആരംഭിക്കുന്ന തീയതിയിലോ അതിന് മുമ്പോ  ഇമെയിൽ വഴി അറിയിപ്പ് നൽകാം

English Summary: Dept of Commerce amends SEZ rules to liberalize Work From Home (WFH) for SEZ units

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds