<
  1. News

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

കുടുംബശ്രീ (സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ) വിവിധ ജില്ലാ മിഷനുകളിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ. കേന്ദ്ര-സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

Meera Sandeep
Deputation vacancies in Kudumbashree
Deputation vacancies in Kudumbashree

കുടുംബശ്രീ (സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ)   വിവിധ ജില്ലാ മിഷനുകളിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ.  കേന്ദ്ര-സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/02/2023)

യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കണം. ജീവനക്കാർ പ്രോഫോർമ പൂരിപ്പിച്ച് നൽകുമ്പോൾ നിർബന്ധമായും ഫോൺ നമ്പരും ഇ-മെയിൽ ഐ.ഡി.യും ഉൾക്കൊള്ളിക്കണം. ഇടുക്കി, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലായി ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ അഞ്ച് ഒഴിവുകളാണ് നിലവിലുള്ളത്. ശമ്പള സ്‌കെയിൽ :  59300-120900 (അംഗീകൃത ശമ്പള സ്‌കെയിലിന് മുകളിലുള്ള ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല).

ബന്ധപ്പെട്ട വാർത്തകൾ: കൂടുതൽ തൊഴിലവസരവുമായി കുവൈറ്റ് നാഷണൽ ഗാർഡ് റിക്രൂട്ട്മെന്റിനു തുടക്കം

അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം വേണം. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന. സർക്കാർ/അർദ്ധസർക്കാർ/കേന്ദ്രസർക്കാർ/കേന്ദ്രസർക്കാർ സർവ്വീസിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്നവരായിരിക്കണം. കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ അവതരണം നടത്താനും, മികച്ച ഡ്രാഫ്റ്റിംഗ് നടത്താനുമുള്ള കഴിവ് ഉണ്ടായിരിക്കണം. അപേക്ഷകൻ 2023 ജനുവരി 1 ന് 50 വയസിന് താഴെയുള്ളവരായിരിക്കണം. അസി.ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ 28 ഒഴിവുകളാണുള്ളത്. ശമ്പള സ്‌കെയിൽ: 37400-79000 (അംഗീകൃത ശമ്പള സ്‌കെയിലിന് മുകളിലുള്ള ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല).

ബന്ധപ്പെട്ട വാർത്തകൾ: CISF ലെ കോണ്‍സ്റ്റബിൾ തസ്‌തികളിലേയ്ക്ക് നിയമനം നടത്തുന്നു; ശമ്പളം 69,100 രൂപ വരെ

അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം വേണം. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന. കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. സർക്കാർ/അർദ്ധസർക്കാർ/കേന്ദ്രസർക്കാർ/സർവ്വീസിൽ ചുരുങ്ങിയത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്നവരായിരിക്കണം. അപേക്ഷകൻ 2023 ജനുവരി 1 ന് 50 വയസിന് താഴെയുള്ളവരായിരിക്കണം. ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫുകളുടെ പത്ത് ഒഴിവുകളുണ്ട്. ശമ്പള സ്‌കെയിൽ: 26500 - 60700 (ഇതിന് മുകളിലുള്ള ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല).

അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം, മൈക്രോസോഫ്റ്റ് വേഡ്, എക്‌സൽ, പവർപോയിന്റ് തുടങ്ങിയവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്/ മലയാളം ടൈപ്പ് ചെയ്യുന്നതിന് അറിവുണ്ടാകണം. ക്ലറിക്കൽ ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. അപേക്ഷകർ 01/01/2023 ന് 50 വയസ്സിന് താഴെയുള്ളവരായിരിക്കണം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം : എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം - 695 011. ഇ-മെയിൽ:- kudumbashree1@gmail.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 വൈകുന്നേരം 5 മണി.

English Summary: Deputation vacancies in Kudumbashree

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds