കൊവിഡ് പ്രതിസന്ധിയിലും ഇൗ ഓണക്കാലത്ത് കയർതൊഴിലാളികൾക്കുള്ള വിവിധ ആനുകൂല്യങ്ങൾക്കായി 70 കോടി രൂപയോളം അനുവദിച്ചു പിണറായി വിജയന് സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് കയര്‍ഫെഡ് ചെയര്മാന് അഡ്വ. എന്‍. സായികുമാര്‍ അറിയിച്ചു.Despite the Kovid crisis, the Pinarai Vijayan government is making history by allocating around `70 crore for various benefits to coir workers during the Onam season. Coirfes Chairman Adv. N. Sai Kumar informed കയര്‍ തൊഴിലാളികള്‍ക്കുള്ള വരുമാന പൂരക പദ്ധതിക്കായി 25 കോടി രൂപ അനുവദിച്ചു നല്കി. തൊഴിലാളി സംഘങ്ങള്‍ക്കും, കയര്‍ഫെഡ്, കയര്‍ കോര്പ്പറേഷന്, ഫോം മാറ്റിങ്സ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി വിപണി വിപുലീകരണ പദ്ധതിക്ക് 16 കോടി എഴുപത്തി രണ്ടു ലക്ഷം രൂപയും വില സ്ഥിരതാ ഫണ്ടിനത്തില്‍ 15 കോടി 65 ലക്ഷം രൂപയും അനുവദിച്ചു നല്കി.
കയര്‍ പിരി സംഘങ്ങള്‍ക്ക് പ്രൊഡക്ഷന്‍ കം മാര്‍ക്കറ്റിങ് ഇന്‍സെന്റീവായി 15 കോടി 65 ലക്ഷം രൂപയും കയര്‍സംഘം ജീവനക്കാരുടെ പെന്ഷന് ഫണ്ടിലേക്ക് 5 കോടി 19 ലക്ഷം രൂപയും സംഘം ജീവനക്കാര്‍ക്ക് മാനെജീരിയല്‍ ഗ്രാന്റായി 71 ലക്ഷം രൂപയും വിതരണം ചെയ്തു. മുകളില്‍പ്പറഞ്ഞ വിവിധ പദ്ധതികള്‍ക്കായി കയര്‍മേഖലയ്ക്ക് 68 കോടി 91 ലക്ഷം രൂപ അനുവദിച്ചു നല്കിയിരിക്കുന്നു. ഇതിനു പുറമെ കയര്‍ത്തൊഴിലാളികള്‍ക്കുള്ള പെന്ഷന് തുകയും അനുവദിച്ചിട്ടുണ്ട്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സര്‍ക്കാരിന്റെയും വിശിഷ്യ ധന, കയര്‍വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെയും തൊഴില്‍വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെയും തൊഴിലാളി പക്ഷപാതിത്വവും പ്രതിബദ്ധതയുമാണ് ഈ നടപടികളിലൂടെ വെളിവാകുന്നതെന്നു കയര്‍ഫെഡ് ചെയര്മാന് കൂട്ടിച്ചേർത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇനി കാർഷിക ഉൽപന്നങ്ങൾ നിങ്ങളുടെ വീട്ടുപടിക്കലേക്ക്
#coirfed#Government#Agriculture#Krishi
Share your comments