കൊച്ചി: ക്ഷീരവികസന വകുപ്പിൻ്റെയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെയും ഗ്രാമ പഞ്ചായത്തുകളുടെയും ക്ഷീര സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ ചേലക്കുളം ക്ഷീരോത്പാദക സഹകരണ സംഘത്തിൻ്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ച ക്ഷീരസംഗമം. വി. പി. സജീന്ദ്രന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പിൻ്റെ ധനസഹായത്തോടു കൂടി നിര്‍മ്മിച്ച ചേലക്കുളം ക്ഷീരസംഘത്തിന്റെ ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ബ്ലോക്കിലെ മികച്ച ക്ഷീരസംഘമായി തെരഞ്ഞെടുത്ത വെങ്ങോല സംഘത്തെയും മികച്ച കര്‍ഷകരെ ആദരിച്ചു.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ജേക്കബ് കന്നുകാലി പ്രദര്‍ശന മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് നല്‍കി. വിലങ്ങ് സെൻ്റെ മേരീസ് ജാക്കോബൈറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. മുന്താസ് ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. എടത്തല ഗ്രാമ പ്രസിഡണ്ട് സാജിത അബ്ബാസ് പഞ്ചായത്ത് തലത്തില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകരെ ആദരിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമേശ് കാവാലന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ നൂര്‍ജഹാന്‍ സക്കീറും രാജു മാത്താറയും ക്ഷീരകര്‍ഷകരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി.
ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ രാധാകൃഷ്ണന്‍ മോഡറേറ്ററായി നടത്തിയ സെമിനാറില്‍ ക്ഷീരവികസന ഓഫീസര്‍ അഞ്ജു കുര്യന്‍, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ ഷേര്‍ലി ടി. ആര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോജി ജേക്കബ്, സി. പി. നൗഷാദ്, അബ്ദുള്‍ റഹ്മാന്‍ പി. എം., സി.പി.ഗോപാലകൃഷ്ണന്‍, കാദര്‍കുഞ്ഞ് എ. സ്, എന്‍.വി.മാത്യൂസ്, ക്ഷീര വികസന ഓഫീസര്‍ പാര്‍വതി കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments