ക്ഷീരകര്‍ഷകരുടെ കൊഴിഞ്ഞുപോക്കും മറ്റു പ്രതിസന്ധികളും കാരണം ആഭ്യന്തര പാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 12.5 ലക്ഷം ലിറ്ററിനു മുകളില്‍ ഉല്‍പാദനം നടത്തിയിരുന്നത് ഇപ്രാവശ്യം 11 ലക്ഷമായി കുറഞ്ഞു. ഓണവിപണിയില്‍ പാലിന് ആവശ്യം കൂടിയതോടെ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലാണിപ്പോള്‍.കര്‍ണാടകയില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യാനാണ് മില്‍മയുടെ തീരുമാനം. എട്ടു ലക്ഷം ലിറ്റര്‍ പാല്‍ കര്‍ണാടകയില്‍ നിന്ന് വരുത്തിക്കും.
പാലിൻ്റെ വില വര്‍ധിപ്പിക്കണമെന്നാണ് മില്‍മ നിയോഗിച്ച പഠന സമിതി ശുപാര്‍ശ ചെയ്തു. കാലിത്തീറ്റയുടെ വിലയിലുണ്ടായ ക്രമാതീത വര്‍ധന മൂലം ആയിരങ്ങള്‍ ക്ഷീര മേഖല ഉപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ലിറ്ററിന് 45 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അല്ലെങ്കില്‍ ലിറ്ററിന് കുറഞ്ഞത് അഞ്ചു രൂപ വീതം സര്‍ക്കാര്‍ ക്ഷീര വികസന വകുപ്പ് വഴി ഇന്‍സെന്റീവായി നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Share your comments