വൈക്കം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി വ്യാപിപ്പിച്ച് സ്വയംപര്യാപ്തത നേടാനുള്ള ലക്ഷ്യത്തോടെ വൈക്കം കൃഷിഭവന്റെയും വൈ-ബയോ ജൈവകര്ഷക സൊസൈറ്റിയുടെയും നേതൃത്വത്തില് ഇരുപതിനായിരം പച്ചക്കറി തൈകള് വിതരണം ചെയ്തു. നഗരസഭയിലെ 26 വാര്ഡുകളിലെ 7900 കുടുംബങ്ങള്ക്കാണ് തൈകള് വിതരണം ചെയ്തത്. Vegitable seeds distributed 26 wards of 7900 families in Nagarasabha
നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ വിതരണം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ.പി വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഷീല റാണി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി, സൊസൈറ്റി സെക്രട്ടറി കെ.വി പവിത്രന്‍, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി ത്രിവിക്രമന്‍ നായര്‍, സുധാകരന്‍ കാലാക്കല്‍, ഭാസ്‌ക്കരന്‍ നായര്‍, വൈക്കം ദാമു മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിനു തെളിവുണ്ടെന്ന് ശാസ്ത്രജ്ഞര്‍
Share your comments