സംസ്ഥാനത്ത് ക്ഷേമപെൻഷൻ ഈ മാസം 8 മുതൽ വിതരണം ചെയ്യും. മുടങ്ങിക്കിടന്ന ഒരു മാസത്തെ പെൻഷൻ കുടിശികയാണ് നൽകുന്നത്. കഴിഞ്ഞ വിഷുവിന് 2 മാസത്തെ ക്ഷേമപെൻഷൻ അനുവദിച്ചിരുന്നു. നിലവിൽ 3 മാസത്തെ കുടിശികയാണ് തീർക്കാനുള്ളത്. മൊത്തം 64 ലക്ഷം പേർക്ക് 1,600 രൂപ വീതമാണ് ഇത്തവണ ലഭിക്കുന്നത്.
കൂടുതൽ വാർത്തകൾ: കോഴിയിറച്ചിയ്ക്ക് തീവില; ചിക്കൻ പ്രേമികളുടെ കൈ പൊള്ളും
ഇതിൽ 5.7 ലക്ഷം പേർക്ക് കേന്ദ്രവിഹിതം കൂടി ഉൾപ്പെടുത്തിയാണ് പെൻഷൻ ലഭിക്കുക. പെൻഷൻ വിതരണം ചെയ്യുന്നതിനായി 950 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് അറിയിച്ചു. കഴിഞ്ഞ വിഷുവിന് 2 മാസത്തെ ക്ഷേമപെൻഷൻ അനുവദിച്ചിരുന്നു. നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലെ പെൻഷൻ കുടുശികയാണ്. കേന്ദ്രവിഹിതം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പ്രത്യേകം വിതരണം ചെയ്യണമെന്നാണ് കേന്ദ്ര നിർദേശം. ഇക്കാര്യത്തിൽ ധനവകുപ്പ് തീരുമാനം അറിയിച്ചിട്ടില്ല.
കേരളത്തിന്റെ വായ്പാ പരിധിയിലുള്ള കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങളാണ് സാമൂഹിക പെൻഷൻ കുടിശികയാകാനുള്ള പ്രധാന കാരണം. ഇനിയും 2 മാസത്തെ കുടിശിക ബാക്കിയുണ്ടാകും. ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് ജനുവരി, ഫെബ്രുവരി മാസത്തെ കുടിശിക ഏപ്രിൽ മാസത്തിലാണ് വിതരണം ചെയ്തത്. 60 ലക്ഷത്തോളം പേർക്കാണ് ക്ഷേമപെൻഷൻ കുടിശിക ലഭിച്ചത്. ക്ഷേമ പെൻഷൻ വിതരണത്തിനായി 1,871 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. വിഷുവിന് മുമ്പ് തന്നെ പെൻഷൻ വിതരണം പൂർത്തിയാക്കുകയായിരുന്നു സർക്കാർ ലക്ഷ്യം.
Image Credit: Scroll.in
Share your comments