<
  1. News

അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം

ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ മൊത്തവ്യാപാരികളുടെയും വ്യവസായ പ്രതിനിധികളുടെയും യോഗം ജില്ലാ കളക്ടർ ഷീബ ജോർജ് വിളിച്ചു ചേർത്തു.

Meera Sandeep
അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം
അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം

ഇടുക്കി: ഓണത്തോടനുബന്ധിച്ച്  പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ  മൊത്തവ്യാപാരികളുടെയും വ്യവസായ പ്രതിനിധികളുടെയും യോഗം ജില്ലാ കളക്ടർ ഷീബ ജോർജ് വിളിച്ചു ചേർത്തു.  പൊതുജനങ്ങൾക്ക് സഹായകരമാകുന്ന  തരത്തിൽ  വ്യാപാരികളുടെ ഭാഗത്ത് നിന്ന്  നടപടികളുണ്ടാകണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. വിലവിവര പട്ടിക എല്ലാവരും നിർബന്ധമായി പ്രദർശിപ്പിക്കണം.

മികച്ച ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുവാൻ വ്യാപാരികൾ പരമാവധി ശ്രമിക്കണം. മികച്ച സേവനം നൽകുന്നത് ബിസിനസ് വർദ്ധിക്കാൻ ഇടയാക്കും. മികച്ച ഉത്പന്നങ്ങൾ ജനങ്ങൾക്കും മികച്ച ബിസിനസ് വ്യാപാരികൾക്കും സമ്മാനിക്കാൻ വരുന്ന ഓണക്കാലത്തിന് കഴിയുമെന്നും കളക്ടർ പറഞ്ഞു.

വ്യാപാരികൾക്ക് തദ്ദേശഭരണസ്ഥാപങ്ങളിൽ നിന്ന് ലൈസൻസ് പുതുക്കി ലഭിക്കാൻ കാലത്താമസം നേരിടുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് കർശന നിർദേശം നൽകും. കച്ചവട സ്ഥാപനങ്ങളുടെ മുമ്പിൽ  വാഹനങ്ങളിൽ എത്തി വ്യാപാരം നടത്തുന്നവർ  കടകളിലെ വ്യാപാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലുള്ള സമീപനം സ്വീകരിക്കണം. ഇവരുടെ അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ലീഗൽ മെട്രോളജി പരിശോധിച്ച് ഉറപ്പാക്കും. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ  തുടരുമെന്നും താലൂക് സപ്ലൈ ഓഫീസർമാർ ഇതിന് നേതൃത്വം നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

പൊതുവിപണിയിലെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ,  ലീഗൽ മോട്രോളജി, പൊതുവിതരണം, പോലീസ്, ഫുഡ് സേഫ്റ്റി ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് ജില്ലാ കളക്ടറുടെ  നേത്യത്വത്തിൽ ജില്ലയിലാകെ പരിശോധന നടത്തി വരുകയാണ്.  ഇതുവരെയും ജില്ലയിലെ  വിവിധ കേന്ദ്രങ്ങളിൽ 447 പരിശോധനകൾ നടത്തി. 32  ക്രമക്കേടുകൾ  കണ്ടെത്തി.  ക്രമക്കേടുകൾ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടികൾ  സ്വീകരിച്ചുവരികയാണ്. 

ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ ലീലകൃഷ്ണൻ വി.പി, താലൂക്ക് സപ്ലൈ ഓഫീസർമാർ, വിവിധ വകുപ്പ് തല മേധാവികൾ, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികൾ എന്നിവർ  പങ്കെടുത്തു.

English Summary: District administration to control the price of essential commodities

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds