ജില്ലയിലെ കാർഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ പുതിയ ഭരണസമിതിയുടെ പ്രഥമ ബജറ്റ്. മുൻബാക്കിയടക്കം 97,03,24,637 രൂപ പ്രതീക്ഷിത വരവും 95,37,22,000 രൂപ പ്രതീക്ഷിത ചെലവുമുൾപ്പെടെ 1,66,02,637 രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്ന 2021-22 വർഷത്തെ ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂർ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ആമുഖ പ്രസംഗം നടത്തി.
ബജറ്റിലെ പ്രധാന നിർദേശങ്ങൾ
കാർഷിക മേഖല: പെരിയയിൽ ബൃഹദ് കാർഷിക മൊത്ത വ്യാപാര വിപണി സ്ഥാപിക്കും. ജില്ലയിലെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിപണനം നടത്താനും കേന്ദീകൃത സംവിധാനം ഇതോടെ നിലവിൽ വരും. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനൊപ്പം ഗുണവിലവാരമുള്ള ഉൽപ്പന്നങ്ങൾ ജില്ലയിൽ ലഭ്യമാക്കാനും ഉൽപ്പന്നങ്ങളെ ബ്രാൻഡ് ചെയ്ത് വിപണി കണ്ടെത്താനും ഈ പദ്ധതിയിലൂടെ സാധിക്കും. ജില്ലയുടെ പ്രാദേശിക സാമ്പത്തിക ഇടനാഴിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി സംയുക്തമായാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത്. വ്യാപാര സമുച്ചയത്തിൽ എണ്ണൂറോളം കടമുറികൾ ഉണ്ടാകും.
Agriculture: A large agro-wholesale market will be set up in Periya. With this, a centralized system will be set up for purchasing and marketing of agricultural products in the district. The scheme will ensure fair prices for farmers' produce as well as provide quality produce in the district and brand and market the produce. The project is being jointly implemented by the District Panchayat and is expected to be the local economic corridor of the district. The mall will have about 800 shops.
ജില്ലയുടെ അഭിമാന സ്ഥാപനങ്ങളായ സി.പി.സി.ആർ.ഐ, കാർഷിക സർവകലാശാല എന്നിവയുമായി ചേർന്ന് ജില്ലയുടെ കാർഷികാഭിവൃദ്ധി ലക്ഷ്യമിടുന്ന പദ്ധതികൾക്കായി ബജറ്റിൽ തുക വകയിരുത്തുന്നു.
* കർഷകർക്ക് സ്വയം വിപണി കണ്ടെത്താൻ ഇ-വ്യാപാരം, വിവര ശേഖരണം, വിവരങ്ങളുടെ പങ്കുവെക്കൽ എന്നിവ നടപ്പിലാക്കും.
* കാർഷിക കോളജുമായി സഹകരിച്ച് അഗ്രോ ക്ലിനിക്ക്
* നെൽകർഷകർക്ക് സാമ്പത്തിക സഹായം
* കൈപ്പാട് കൃഷിക്കായി പദ്ധതി
* തെങ്ങിന്റെ മഞ്ഞളിപ്പ് രോഗം പരിഹരിക്കാനും തനത് കാർഷിക ഇനങ്ങളുടെ സംരക്ഷണത്തിനും പദ്ധതി
* ജില്ലാ പഞ്ചായത്ത് സീഡ് ഫാമുകൾ കേന്ദ്രീകരിച്ച് ശുദ്ധമായ വെളിച്ചെണ്ണ നിർമ്മിക്കും
റവന്യു വകുപ്പുമായി ചേർന്ന് റീ-വെന്യു
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സർക്കാർ ഭൂമിയുള്ള ജില്ലയിൽ റവന്യു വകുപ്പുമായി ചേർന്ന് റീ-വെന്യു എന്ന പേരിൽ ജില്ലയിലെ സർക്കാർ ഭൂമികളുടെ സമഗ്ര വിവര ശേഖരണം നടത്തി സംരക്ഷിച്ച് വികസനത്തിന് അനുയോജ്യമായ സ്ഥലങ്ങൾ രേഖപ്പെടുത്തും.
* ജില്ലയെ സേവന സൗഹൃദ ജില്ലയാക്കാൻ പ്രത്യേക പരിഗണന. വിവരാവകാശം, സേവനാവകാശ നിയമം എന്നിവയിൽ പരിശീലനം
ലോക കാസർകോട് സഭ സംഘടിപ്പിക്കും
* ജില്ലയെ നിക്ഷേപ സൗഹൃദമാക്കാൻ ലോക കാസർകോട് സഭ സംഘടിപ്പിക്കും
* ചട്ടഞ്ചാൽ വ്യവസായ പാർക്കിനെ അതാ്യധുനിക രീതിയിൽ സജ്ജീകരിക്കും
* തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ടർഫ് കോർട്ടുകൾ നിർമ്മിക്കും
* സ്‌പോർട്‌സ് ഹബ് സ്‌കൂളുകൾ സ്ഥാപിക്കും
* ക്ഷീരകർഷകർക്ക് സാമ്പത്തിക സഹായം
* ആട് ഗ്രാമം പദ്ധതി, മുട്ടക്കോഴി വളർത്തൽ യൂനിറ്റുകൾക്ക് സാമ്പത്തിക സഹായം
* ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽദിനങ്ങൾ
ജലബജറ്റ് അവതരിപ്പിക്കും
* ജലക്ഷാമം പരിഹരിക്കാനുള്ള ആസൂത്രണത്തിനായി ജലബജറ്റ്
* ജൈവവൈവിധ്യ, നദീജല സംരക്ഷണത്തിന് പദ്ധതികൾ
* നെയ്യംകയം ജൈവ വൈവിധ്യ കേന്ദ്രം സംരക്ഷണത്തിന് പദ്ധതി
* ജലസ്രോതസ്സുകളും നീർത്തടങ്ങളും കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കും
* രണ്ടായിരത്തോളം കിണറുകളുടെ റീചാർജിംഗ്
* കാവുകളുടെ ജൈവ സമ്പത്ത് സംരക്ഷിക്കാൻ പദ്ധതി ആവിഷ്‌ക്കരിക്കും
* കുളങ്ങൾ നവീകരിക്കും
* റബ്ബറൈസ്ഡ് ചെക്ക് ഡാമുകൾ സ്ഥാപിക്കും
* മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്കായി പദ്ധതി
* ബയോ ഫ്‌ളോക്ക് മത്സ്യകൃഷിക്കായി പദ്ധതി
* ആരിക്കാടി കടവത്ത് ഫിഷ് ലാൻറിംഗ് കേന്ദ്രം
* കോയിപ്പാടി കടവത്ത് വല നവീകരണ കേന്ദ്രം
കാസർകോട് വികസന പഠന കേന്ദ്രം സ്ഥാപിക്കും
* കേന്ദ്ര സർവകലാശാല ഗവേഷകർക്കടക്കം മികച്ച സൗകര്യമൊരുക്കാൻ കാസർകോട് വികസന പഠന കേന്ദ്രം സ്ഥാപിക്കും
* വികസന നയ രൂപീകരണത്തിനായി പഠന കോൺഗ്രസ്
* യുവാക്കളെ വികസനത്തിന് ഉപയോഗിക്കാൻ ഇന്റേൺഷിപ്പ് പദ്ധതി
* യുവാക്കൾക്കായി യൂത്ത് പാർലമെൻറുകൾ, യൂത്ത് ക്ലിനിക്കുകൾ
* ജില്ലാ ആശുപത്രി വികസനത്തിനായി ബഹുമുഖ പദ്ധതികൾ
* ജില്ലാ ആയുർവേദ, ഹോമിയോ ആശുപത്രികൾക്കും പദ്ധതികൾ
* എച്ച്‌ഐവി ബാധിതർക്കായി പോഷകാഹാര പദ്ധതിയും ടിബി രോഗികൾക്ക് കൈത്താങ്ങ് പദ്ധതിയും തുടരും
* വൃക്ക രോഗം ബാധിച്ചവർക്ക് ഡയാലിസിസ് സൗകര്യത്തിന് പദ്ധതി
* ക്യാൻസർ രോഗപ്രതിരോധത്തിന് പ്രത്യേക പദ്ധതി
* കുടുംബശ്രീയുമായി ചേർന്ന് ഹോം നഴ്‌സിംഗ് പരിശീലനം
* ജില്ലാ പഞ്ചായത്തും ഘടകസ്ഥാപനങ്ങളും വയോജന സൗഹൃദമാക്കും
* വയോജന വിശ്രമ കേന്ദ്രങ്ങളിൽ ഫിറ്റ്‌നസ് ഉപകരണങ്ങൾ
* സൗഹൃദ പാർക്കുകൾ സ്ഥാപിക്കും
* പൊതുകേന്ദ്രങ്ങളിൽ സ്ത്രീകൾക്കായി ടേക്ക് എ ബ്രേക്ക് വിശ്രമമുറികൾ
* മൂന്ന് വർഷം കൊണ്ട് ആയിരം വനിതകളെ ബിരുദധാരികളാക്കും
* സ്ത്രീകൾക്കായി ഫിറ്റ്‌നസ് സെൻറർ
* ഭിന്നലിംഗക്കാർക്കായി ഷെൽട്ടർ ഹോം, സ്വയംതൊഴിൽ കേന്ദ്രം
* സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് കരാട്ടേ, ത്വയ്ക്കാൻഡോ, കളരി, യോഗ പരിശീലനം
* ഭിന്നശേഷി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്, തൊഴിൽ പരിശീലന കേന്ദ്രം, ഉപകരണ റിപ്പയറിംഗ് കേന്ദ്രം
* എൻഡോസൾഫാൻ ദുരിതബാധിതർക്ക് സ്വയംതൊഴിൽ യൂനിറ്റുകൾക്ക് സഹായം
* തെരുവുനായ ശല്യം തടയാൻ എബിസി പദ്ധതി എല്ലാ ബ്ലോക്കുകളിലും
* സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികൾ
* സ്‌കൂളുകൾ ഹരിതാഭമാക്കാൻ പോക്കറ്റ് പാർക്കുകൾ
* വിദ്യാർഥികൾക്ക് കരിയർ ഓറിയന്റേഷൻ പ്രോഗ്രാം
* പട്ടികജാതി, പട്ടികവർഗ കോളനികളിൽ സാമൂഹിക പഠന കേന്ദ്രം
* പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്, പഠന സഹായം, ലാപ്‌ടോപ്പ്, വിദേശ തൊഴിൽ കണ്ടെത്താൻ ധനസഹായം
* തദ്ദേശീയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി ജനകീയമാക്കും
* പട്ടികവർഗ കോളനികൾ കേന്ദ്രീകരിച്ച് ഹെറിറ്റേജ് വില്ലേജ്
* കൊറഗ വിഭാഗക്കാർക്ക് പോഷകാഹാരം ഉൾപ്പെടെ സമഗ്രവികസന പദ്ധതി
* പൊതു, പട്ടികജാതി, പട്ടികവർഗ മേഖലകളിൽ വീടുകൾ നിർമ്മിക്കും
* തെരഞ്ഞെടുത്ത ജില്ലാ പഞ്ചായത്ത് റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും
* ഗ്രാമ, ബ്ലോക്ക് അടിസ്ഥാനത്തിൽ ദുരന്ത നിവാരണ ഗ്രൂപ്പുകൾക്ക് അവശ്യ ഉപകരണങ്ങൾ നൽകും
Share your comments