<
  1. News

കൈത്തറി ഉൽപന്നങ്ങളിലെ വൈവിധ്യവത്കരണം ലാഭം വർദ്ധിപ്പിക്കും, നിർമ്മല സീതാരാമൻ

കൈത്തറി ഉൽപന്നങ്ങളിലെ വൈവിധ്യവത്കരണം ലാഭം വർദ്ധിപ്പിക്കുകയും യുവജനങ്ങളെ കൈത്തറി ഉത്പാദനത്തിലേക്ക് ആകർഷികയും ചെയ്യും എന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിർമ്മല സീതാരാമൻ പറഞ്ഞു. തിരുവനന്തപുരത്ത് ബാലരാമപുരം ഹാൻഡ്‌ലൂം പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെയും കോമൺ ഫെസിലിറ്റി പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കമ്പനിയുടെ ലാഭം ഓരോ നെയ്ത്തുകാരനും ലഭിക്കണമെന്നും അവർ പറഞ്ഞു.

Meera Sandeep
കൈത്തറി ഉൽപന്നങ്ങളിലെ വൈവിധ്യവത്കരണം ലാഭം വർദ്ധിപ്പിക്കും, നിർമ്മല സീതാരാമൻ
കൈത്തറി ഉൽപന്നങ്ങളിലെ വൈവിധ്യവത്കരണം ലാഭം വർദ്ധിപ്പിക്കും, നിർമ്മല സീതാരാമൻ

തിരുവനന്തപുരം: കൈത്തറി ഉൽപന്നങ്ങളിലെ വൈവിധ്യവത്കരണം ലാഭം വർദ്ധിപ്പിക്കുകയും യുവജനങ്ങളെ കൈത്തറി ഉത്പാദനത്തിലേക്ക് ആകർഷികയും ചെയ്യും എന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിർമ്മല സീതാരാമൻ പറഞ്ഞു. തിരുവനന്തപുരത്ത് ബാലരാമപുരം ഹാൻഡ്‌ലൂം പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെയും കോമൺ ഫെസിലിറ്റി പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കമ്പനിയുടെ ലാഭം ഓരോ നെയ്ത്തുകാരനും ലഭിക്കണമെന്നും അവർ പറഞ്ഞു.

ബാലരാമപുരം കൈത്തറി ഉൽപന്നങ്ങൾ ഉയർന്ന നിലവാരമുള്ളതാണെന്നും താൻ ബാലരാമപുരം സാരിയാണ് ധരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബാലരാമപുരം കൈത്തറി പരിസ്ഥിതി സൗഹാർദ്ദമായതിനാൽ സുസ്ഥിര വികസന വിപണി പൂർണമായും പ്രയോജനപ്പെടുത്തണമെന്നും ശ്രീമതി.   സീതാരാമൻ പറഞ്ഞു. നെയ്ത്തുകാർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് ഇ-മാർക്കറ്റിംഗും ഗവണ്മെന്റ് ഇ-മാർക്കറ്റ്പ്ലേസ് പോർട്ടലും പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ നബാർഡ് പിന്തുണ നൽകുമെന്നും അവർ പറഞ്ഞു. ശ്രീമതി. ബാലരാമപുരത്തിന്റെ വികസനത്തിന് സംസ്ഥാനത്തിന്റെ ഏത് നിർദേശവും പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും സീതാരാമൻ പറഞ്ഞു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ.വി മുരളീധരൻ കൈത്തറി വ്യവസായത്തിൽ കാലോചിതമായ മാറ്റങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര ഗവണ്മെന്റ് വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. വരുംതലമുറയെ കൈത്തറി ഉത്പ്പാദനത്തിലേക്ക് ആകർഷിക്കുവാനായി കൈത്തറി വ്യവസായം പുതിയ വിപണികണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കൈത്തറി മേഖലയിൽ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് മികച്ച ധനസഹായ പദ്ധതികൾ

ബാലരാമപുരത്തെ മുതിർന്ന കൈത്തറി നെയ്ത്തുകാരെയും കേന്ദ്രമന്ത്രി ശ്രീമതി  നിർമ്മല സീതാരാമൻ ആദരിച്ചു. ശ്രീ എം വിൻസെന്റ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബിഎച്ച്പിസിഎൽ ചെയർമാൻ ശ്രീ ഗോപകുമാർ എസ് സ്വാഗതം പറഞ്ഞു. നബാർഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ശ്രീ എം ഷാജി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി മോഹൻ, ജനറൽ സെക്രട്ടറി ഡോ സുരേഷ്കുമാർ സി എന്നിവർ ആശംസകൾ നേർന്നു.ബിഎച്ച്പിസിഎൽ ഡയറക്ടർ ശ്രീമതി. ജി എസ് ശ്രീകല നന്ദിയും പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കൈത്തറി തുണിത്തരങ്ങള്‍ക്ക് ഹാന്‍ടെക്സില്‍ വിലക്കിഴിവ്; പ്രത്യേക പദ്ധതികള്‍

 'സഹകരണ ഫെഡറലിസം: ആത്മനിർഭർ ഭാരതിലേക്കുള്ള പാത' എന്ന വിഷയത്തിൽ കേന്ദ്രമന്ത്രി ശ്രീമതി നിർമല സീതാരാമൻ രണ്ടാമത്തെ പി.പരമേശ്വരൻ സ്മാരക പ്രഭാഷണവും തിരുവനന്തപുരത്തു നടത്തി. സഹകരണ ഫെഡറലിസം രാജ്യത്ത് കൂടുതൽ ഐക്യബോധം കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. മഹാമാരി സമയത്ത് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് പ്രവർത്തിച്ചതായി അവർ പറഞ്ഞു. സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്, സബ്‌കാ പ്രയാസ് എന്നിവയ്‌ക്ക് കീഴിൽ എല്ലാവരുടെയും താൽപ്പര്യങ്ങൾ കേന്ദ്ര ഗവണ്മെന്റ് പരിപാലിക്കുന്നുവെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു.  എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാൽ അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ കഴിയുമെന്നും സീതാരാമൻ പറഞ്ഞു. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ചടങ്ങിൽ പങ്കെടുത്തു.

English Summary: Diversification of handloom products will boost profits, attract youth: Nirmala Sitharaman

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds