ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിൽ (ഡി.എം.ആർ.സി) ഡയറക്ടർ (ഓപ്പറേഷൻസ്) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവുണ്ട്. താൽപ്പര്യമുള്ളവർക്ക് ഓഗസ്റ്റ് 2ന് മുമ്പ് നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കുക.
വിദ്യാഭ്യാസ യോഗ്യത
സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ എന്നീ ട്രേഡുകളിൽ ഒന്നിൽ എഞ്ചിനീയറിങ് ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.
പ്രായപരിധി
ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 62 വയസാണ്.
ശമ്പളം
1,80,000 രൂപ മുതൽ 3,40,000 രൂപ വരെയാണ് ശമ്പളം.
അപേക്ഷകൾ അയക്കേണ്ട വിധം
അപേക്ഷയും രേഖകളും Executive Director (HR). Delhi Metro Rail Corporation Ltd., Metro Bhawan, Fire Brigade Lane, Barakhamba Road, New Delhi - 110001 എന്ന വിലാസത്തിലേക്ക് അയക്കാം. delhimetro.directorselection@gmail.com എന്ന മെയിലിലേക്ക് ഓൺലൈനായും അപക്ഷ അയക്കാം.
ഓഗസ്റ്റ് 2 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
ഓൺലൈനായി അപേക്ഷിക്കുകയാണെങ്കിൽ ഓഗസ്റ്റ് 2ന് രാത്രി 11.59 വരെ അപേക്ഷ സ്വീകരിക്കും.
Share your comments