ആലപ്പുഴ: ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ്, കുട്ടനാട് നിയോജകമണ്ഡലത്തിലെ പുളിങ്കുന്ന്, കാവാലം എന്നീ പ്രദേശങ്ങളിലെ എല്ലാവിധ ഭക്ഷ്യ ഉത്പാദന, സംഭരണ, വിതരണ, വിൽപ്പന സ്ഥാപനങ്ങൾക്കുംവേണ്ടി നാളെ (ഫെബ്രുവരി 20ന്) പുളിങ്കുന്ന് വടക്കെ അങ്ങാടി സൊസൈ റ്റി ഹാളിൽ വെച്ച് രാവിലെ 10 മണി മുതൽ ഒന്നു വരെ.
കാവാലം പള്ളിയാർ കാവ് ജങ്ഷനിലുള്ള സൂര്യ ക്ലബ് ഹാളിൽ വെച്ച് ഉച്ചയ്ക്ക് രണ്ടു മുതൽഅഞ്ചുവരെ
ഭക്ഷ്യ സുരക്ഷാ ലൈസൻസ് / രജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നത് വഴിയോര പഴം, പച്ചക്കറി, മത്സ്യ കച്ചവടക്കാർ, തട്ട് കടകൾ, കാറ്ററിംഗ്, പാചകതൊഴിലാളികൾ, ഭക്ഷ്യ ബിസിനസ് നടത്തുന്ന കുടുംബശ്രീ യൂണിറ്റുകൾ, വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ചെറുകിട ഭക്ഷ്യ ബിസിനസുകൾ, പൊടിമില്ലുകൾ, ഹൗസ് ബോട്ടുകൾ,ഭക്ഷണം വിതരണം ചെയ്യുന്ന വാഹനങ്ങൾ, അംഗനവാടികൾ, കാന്റീൻ, ഹോസ്റ്റൽ മെസ്, ഹോം സ്റ്റേ, ആരാധനാലയങ്ങൾ, ടാങ്കിൽ വെള്ളം വിതരണം ചെയ്യുന്നവർ എന്നിവർക്ക് വേണ്ടിയാണ്.
ഭക്ഷ്യ സുരക്ഷാ നിയമം 2006 അനുശാസിക്കുന്ന ഭക്ഷ്യസുരക്ഷാ ലൈസൻസ്/ രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്.
ലൈസൻസ്/രജിസ്‌ട്രേഷൻ എടുക്കാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നതിനാൽ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ഫോൺ: 7593873336.
Share your comments