വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ്റെയും ,കുടുംബശ്രീയുടെയും നേതൃത്വത്തിൽ ഓണ സമൃദ്ധി ഓണചന്തയ്ക്ക് തുടക്കമായി ,വടക്കേക്കരയിലെ കർഷകർ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ വിപണി വിലയേക്കാൾ 10% കൂടുതൽ വില നൽകി സംഭരിച്ച് ,ഗുണഭോക്താക്കൾക്ക് 30 % വിലക്കിഴിവിൽ നൽകുന്നു
കുടുംബശ്രീ സംരംഭകർ ഉൽപ്പാദിപ്പിച്ച നാടൻ ഉൽപ്പന്നങ്ങൾ ഓണചന്തയിൽ ലഭ്യമാണ് ,പലതരം ,പായസങ്ങൾ ,അച്ചാറുകൾ ,പലഹാരങ്ങൾ ,മറ്റു നിത്യോപയോഗ സാധനങ്ങൾ മേളയിൽ ലഭ്യമാണ്. മേളയിൽ പങ്കെടുക്കുന്നവർക്ക് ,ഔഷധ കൂട്ടുകളാൽ തയാറാക്കിയ കിഴി ബിരിയാണി ,ചിക്കൻ ദോശ ,മുതലായവ ലൈവായി ഉണ്ടാക്കി പാഴ്സലായി നൽകുന്നുമുണ്ട്. ഓണസദ്യക്കാവശ്യമായ എല്ലാ വിഭങ്ങളും തയാറാക്കുന്നതിനാവശ്യമായ ഉൽപ്പന്നങ്ങൾ ഗ്രാമ പഞ്ചായത്തങ്കണത്തിലെ ഓണ സമൃദ്ധി ഓണചന്തയിൽ നിന്നും വാങ്ങാവുന്നതാണ്.local products produced by Kudumbasree entrepreneurs are available at the Onam market and a variety of payasam , pickles, sweets and other daily necessities are available at the fair. For the participants of the fair, kizhi biryani, chicken dosha, etcand kizhi biriyani prepared with medicinal ingredients are made live and given as parcels. The products required for the preparation of all the dishes required for the Onam feast can be purchased from the Ona Samridhi Onam Bazaar in the Grama Panchayat.
ഓണചന്തയുടെ ഉദ്ഘാടനം ,വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് KM അംബ്രോസ് നിർവ്വഹിച്ചു. ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് KU ജിഷ ,സ്ഥിരം സമിതി അംഗങ്ങളായ NC .ഹോച്ച്മിൻ മാസ്റ്റർ ,മേഴ്സി സനൽകുമാർ ,വാർഡ് മെമ്പർമാരായ K V. പ്രകാശൻ ,CB .ബിജി, CDS ചെയർപേഴ്സൺ സിന്ധു മനോജ് ,കൃഷി ഓഫീസർ NS. നീതു ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി MK. ഷിബു ,റിസർച്ച് അസിസ്റ്റൻ്റ് ജയരാജ് , അസിസ്റ്റൻ്റ് സെക്രട്ടറി ജസീന്ത ,കൃഷി അസിസ്റ്റൻ്റ് SK. ഷിനു ആത്മ BTM, ശ്രീ.ശരത്ത് ,കാർഷികവികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മടപ്ലാഞ്ഞുരുത്ത് ലേബർ ജംഗ്ഷനിലും കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ചന്തപ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വംശനാശ ഭീഷണി നേരിടുന്ന വ്ലാത്താങ്കരചീര വടക്കേക്കരയിൽ 100 മേനി വിളവെടുത്തു.
#Vadakkekkara#Farming#Agriculture#Onam
Share your comments