1. News

തിരിനനാധിഷ്ഠിത ഗ്രോബാഗിലെ പച്ചക്കറിക്കൃഷിക്ക് ധനസഹായം

തിരിനന സൗകര്യമുള്ള ഗ്രോബാഗില്‍ പച്ചക്കറിക്കൃഷി ചെയ്യുന്നതിന് കൃഷിവകുപ്പില്‍ നിന്ന്‌ 4,500 രൂപ ധനസഹായം ലഭിക്കും.

KJ Staff
grow bag


തിരിനന സൗകര്യമുള്ള ഗ്രോബാഗില്‍ പച്ചക്കറിക്കൃഷി ചെയ്യുന്നതിന് കൃഷിവകുപ്പില്‍ നിന്ന്‌ 4,500 രൂപ ധനസഹായം ലഭിക്കും. ഗ്രോബാഗൂകള്‍ക്കടിയിലൂടെ സ്ഥാപിക്കപ്പെടുന്ന പി വി സി പൈപ്പില്‍നിന്നു തിരിവഴി ചെടികള്‍ ആവശ്യമുള്ളത്ര മാത്രം വെള്ളം സ്വയം സ്വീകരിക്കുന്ന നൂതന കാര്‍ഷിക സംരംഭമാണിത്. ജലദൗര്‍ലഭ്യമുള്ള ഇടങ്ങളിലും വരള്‍ച്ചയുള്ള കാലാവസ്ഥയിലും കുറച്ചുവെള്ളത്താല്‍ കൂടുതല്‍ കൃഷിയെന്ന സിദ്ധാന്തം ഇതുവഴി പ്രായോഗികമാകുന്നു. 

 

സ്ഥലപരിമിതിയുളളവര്‍ക്കു വെയില്‍സാന്നിദ്ധ്യമുള്ള മട്ടുപ്പാവിലോ അല്ലെങ്കില്‍ മുറ്റത്തോത്തന്നെ തിരിനന സൗകര്യമുള്ള ഈ ഗ്രോബാഗുകള്‍ സ്ഥാപിക്കാം.  ലായനിരൂപത്തിലുള്ള വളവും പൈപ്പിലെ വെള്ളത്തിലൂടെ നല്‍കി വളസേചനം സാധ്യമാകുന്നതിനാല്‍ ഒരിക്കല്‍ കൃഷിയോഗ്യമാക്കിയ തിരിനന സംവിധാനത്തില്‍ തുടര്‍ച്ചയായി ഒന്നില്‍കൂടുതല്‍ പ്രാവശ്യം കൃഷിചെയ്യാം. പൈപ്പുകളും ഇഷ്ടികകളും കേടുകൂടാതെ സൂക്ഷിച്ചാല്‍ ഗ്രോബാഗുകള്‍മാത്രം പുന:സ്ഥാപിച്ചുകൊണ്ട് തിരിനന സംവിധാനം ദീര്‍ഘനാള്‍ തുടരാം. ഒരുവട്ടം നിറച്ചാല്‍ ദിവസങ്ങളോളം ജലം പൈപ്പില്‍  അവശേഷിക്കുന്നതിനാലും സ്വയം ജലസേചിത സൗകര്യമുള്ളതിനാലും ഏതാനും ദിവസം കൃഷിയിടംവിട്ടു മാറിനില്‍ക്കേണ്ട സാഹചര്യത്തിലും ചെടികള്‍ക്കു ഉണക്കം സംഭവിക്കില്ലെന്ന മറ്റൊരു മെച്ചവുമുണ്ട്. നനയ്ക്കാനുള്ള മറ്റു സംവിധാനങ്ങളും അധ്വാനവും സമയനഷ്ടവും ഒഴിവാക്കാനുമാകും. സ്ഥലത്തിന്റെ ഘടനക്കനുസൃതമായി പൈപ്പുകള്‍ ഏതുരൂപത്തിലും വിന്യസിക്കുകയുമാകാം.  
 

 

വളത്തോടുകൂടിയ മണ്ണുനിറച്ച 25 ബാഗൂം പച്ചക്കറിച്ചെടികളും അതിനാവശ്യമായ പൈപ്പും ബാഗുകളെ താങ്ങിനിറുത്താനാവശ്യമായ ഇഷ്ടികകളുമടക്കം ഒരു യൂണിറ്റിന് 2,000 രൂപയ്ക്കാണ് കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നത്. താല്‍പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും ധനസഹായത്തിനും അതതു കൃഷിഭവനുമായി ബന്ധപ്പെടുക. കാസര്‍ഗോഡ് മുനിസിപ്പല്‍ പരിധിയിലുള്ള കര്‍ഷകര്‍  ഒക്‌ടോബര്‍ 10ന് രാവിലെ 10ന് കൃഷിഭവനില്‍ ഹാജരാകാന്‍ കൃഷി ഫീല്‍ഡ് ഓഫീസര്‍  അറിയിച്ചു. 

English Summary: financial aid for drip irrigation

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds