 
    കുടുംബശ്രീക്കു കീഴില്‍ നടത്തുന്ന ജൈവകൃഷിയുടെ പ്രചാരണാര്‍ഥം നടത്തുന്ന സന്ദേശയാത്രയിൽ കുടുംബശ്രീയുടെ തിയേറ്റര്‍ പ്രവര്‍ത്തകർ തെരുവുനാടകം അവതരിപ്പിച്ചു.മലപ്പുറം ജില്ലാ കുടുംബശ്രീ മിഷന്‍ രൂപം നല്‍കിയ നാടകസംഘമായ സംഘധ്വനി രംഗശ്രീ കമ്യൂണിറ്റി തിയേറ്ററിലെ ഏഴ് വനിതകളാണ് യാത്രയിലെ അംഗങ്ങള്‍.
ജൈവകൃഷിയുമായി ബന്ധപ്പെട്ട് കുടുംബശ്രീ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള തെരുവുനാടകമാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ജില്ലയിലെ 12 സ്ഥലങ്ങളില്‍ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി.എല്ലായിടത്തും നാടകാവതരണവുമുണ്ടായി.പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം.ഇ. ജലീല്‍ ഉദ്ഘാടനം ചെയ്തു.സംഘാംഗങ്ങള്‍ താമരശ്ശേരിയിലും തെരുവുനാടകം അവതരിപ്പിച്ചു.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments